ശബരിമലയിലെ തിരക്ക് മൂലം പലരും അയ്യപ്പ ദർശനം നടത്താൻ സാധിക്കാതെ മടങ്ങേണ്ടി വന്നു. ഇരുമുടികെട്ടുമേന്തി ധർമശാസ്താവിനെ കാണാൻ വേണ്ടി ശബരിമലയിലേക്ക് എത്തുന്ന ഭക്തരിൽ പലരും ദർശനം നടത്താൻ സാധിക്കാതെ പന്തളം കൊട്ടാരത്തിലെത്തി തൊഴുതു മടങ്ങുന്ന അവസ്ഥയാണ്. നിലയ്ക്കലിലെ നിലയ്ക്കാത്ത തിരക്കിൽപെട്ട് കൂട്ടം തെറ്റി പോയ കുഞ്ഞയ്യപ്പന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.
കൂട്ടം തെറ്റിയ കുഞ്ഞ് കരഞ്ഞുകൊണ്ട് അച്ഛനെ തിരക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ഇപ്പോഴിതാ സംഭവത്തിൽ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ രംഗത്തെത്തി.
കേരളത്തിലല്ലാതെ വേറെ ഇന്ത്യയിൽ ഒരിടത്തും ഇത്തരം ദൃശ്യങ്ങൾ നമുക്ക് കാണാനാവില്ല. പിണറായി വിജയൻ ആയിരം തവണ ഗംഗയിൽ മുങ്ങിയാലും ഈ പാപക്കറയിൽ നിന്നു മോചനമുണ്ടാവില്ലെന്ന കുറിപ്പുമായി കെ. സുരേന്ദ്രൻ ഫേസ്ബുക്കിൽ വീഡിയോ പങ്കുവച്ചു.