കത്തിക്കയറുന്ന പെട്രോൾ വില, പോത്തിന്‍റെ പുറത്ത് ഹെൽമറ്റ് ധരിച്ച് സഞ്ചരിച്ച് യുവാവ്; വീഡിയോ വൈറലാകുന്നു

സാ​ധാ​ര​ണ​ക്കാ​ർ നേ​രി​ടു​ന്ന വ​ലി​യ പ്ര​ശ്ന​മാ​ണ് പെ​ട്രോ​ൾ വി​ല വ​ർ​ധ​ന. ഇ​ട​യ്ക്കി​ടെ ഉ​ള്ള ഈ ​വ​ർ​ധ​ന​വ് സ്ഥി​ര വ​രു​മാ​ന​ക്കാ​രെ ദു​രി​ത​ത്തി​ലാ​ക്കു​ന്നു. ഇ​തി​നെ​തി​രെ നി​ര​വ​ധി പ്ര​തി​ഷേ​ധ​ങ്ങ​ൾ ഉ​യ​ർ​ന്നു​വ​രാ​റു​ണ്ട്. പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ സ​മ​ര​ങ്ങ​ളും പ്ര​തി​ഷേ​ധ​ങ്ങ​ളും ന​ട​ത്തി പ്ര​തി​ഷേ​ധി​ക്കു​ന്നു. എ​ന്നാ​ൽ വി​ല കൂ​ട്ടാ​നു​ള്ള കാ​ര​ണ​ങ്ങ​ളാ​യി നി​ര​വ​ധി ന്യായ​ങ്ങ​ളും ഭ​ര​ണ​ക​ർ​ത്താ​ക്ക​ൾ നി​ര​ത്തു​ന്നു. ഈ ​വി​ല​വ​ർ​ധ​ന​വി​ന് ത​ന്നാ​ൽ ആ​കു​ന്ന വി​ധ​ത്തി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തി​യി​രി​ക്കു​ക​യാ​ണ് ഒരു യുവാവ്.

ദി​ല്ലി​യി​ലെ തി​ര​ക്കേ​റി​യ ന​ഗ​ര​ത്തി​ലെ വ​ഴി​ലൂ​ടെ ഒ​രു പോ​ത്തി​ന്‍റെ പു​റ​ത്ത് ഹെ​ൽ​മ​റ്റ് ധ​രി​ച്ചാ​ണ് യു​വാ​വി​ന്‍റെ യാ​ത്ര. വീ​ഡി​യോ​യ്ക്ക് ഇ​തി​നോ​ട​കം ത​ന്നെ ര​ണ്ട് ല​ക്ഷ​ത്തോ​ളം ലൈ​ക്ക് ല​ഭി​ച്ചു. വീ​ഡി​യോ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന ഇ​ൻ​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ടി​ൽ ഇത്തരത്തിൽ നി​ര​വ​ധി വീ​ഡി​യോ​ക​ൾ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. ഈ കാഴ്ച കണ്ട് റോ​ഡി​ലൂ​ടെ പോ​കു​ന്ന​വ​ഴി മ​റ്റ് യാ​ത്ര​ക്കാ​ർ ഓ​ടി​വ​ന്ന് സെ​ൽ​ഫി എ​ടു​ക്കു​ന്നു​മു​ണ്ട്. മു​യ​ലി​ന്‍റെ ആ​കൃ​തി​യി​ലു​ള്ള ഹെ​ൽ​മ​റ്റാ​ണ് ഇ​യാ​ൾ ധ​രി​ച്ചി​രി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം റോ​ഡ് സു​ര​ക്ഷ ചൂ​ണ്ടി​ക്കാ​ട്ടി ഹെ​ൽ​മ​റ്റ് ധ​രി​ക്കാ​ത്ത​തി​ന് പി​ഴ ഈ​ടാ​ക്കു​ന്ന സ​ർ​ക്കാ​ർ പെ​ട്രോ​ളി​ന്‍റെ വി​ല വ​ർ​ധി​ക്കു​മ്പോ​ൾ ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു. വീ​ഡി​യോ​യ്ക്ക് താ​ഴെ അ​നു​കൂ​ലി​ച്ചും പ്ര​തി​കൂ​ലി​ച്ചും ധാ​രാ​ളം ക​മ​ന്‍റു​ക​ൾ വ​ന്നു.

വീ​ഡി​യോ​യെ അ​നു​കൂ​ലി​ച്ച് ആ​ളു​ക​ൾ ക​മ​ന്‍റി​ട്ട​പ്പോ​ൾ ചി​ല​ർ പോ​ത്തി​ന്‍റെ പു​റ​ത്തി​രു​ന്ന് അ​തി​നെ ഉ​പ​ദ്ര​വി​ച്ച​തി​നെ​തി​രെ പ്ര​തി​ഷേ​ധി​ച്ചു. മൃ​ഗ​ങ്ങ​ളെ ബ​ഹു​മാ​നി​ക്കു​വാ​നും, പു​റ​ത്ത് ക​യ​റി ഇ​രു​ന്ന് സ​ഞ്ച​രി​ക്കാ​നു​ള്ള മൃ​ഗ​മ​ല്ല പോ​ത്ത് എ​ന്നു​മാ​യി​രു​ന്നു ക​മ​ന്‍റുകൾ.

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related posts

Leave a Comment