നരഭോജി കടുവയെ തിരിച്ചറിഞ്ഞു; യുവാവിനെ കൊന്നത് 13 വയസുള്ള ആൺ കടുവ; വെടിവച്ച് കൊല്ലാനുള്ള നടപടികളുമായി മുന്നോട്ട്; മ​ന്ത്രി എ. ​കെ ശ​ശീ​ന്ദ്ര​ൻ

വ​യ​നാ​ട്: ആ​ക്ര​മ​കാ​രി​യാ​യ ന​ര​ഭോ​ജി ക​ടു​വ​യെ വ​നം വ​കു​പ്പ് തി​രി​ച്ച​റി​ഞ്ഞു. ക​ടു​വ​യെ വെ​ടി​വ​ച്ചു​കൊ​ല്ലാ​നു​ള്ള ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്ന് വ​നം വ​ന്യ​ജീ​വി വ​കു​പ്പ് മ​ന്ത്രി എ. ​കെ ശ​ശീ​ന്ദ്ര​ൻ പ​റ​ഞ്ഞു.

വ​നം ​വ​കു​പ്പി​ന്‍റെ ഡാ​റ്റ ബേ​സി​ൽ ഉ​ൾ​പ്പെ​ട്ട 13 വ​യ​സ് പ്രാ​യ​മു​ള്ള ഡ​ബ്ലു ഡ​ബ്ലു 45 എ​ന്ന ഇ​ന​ത്തി​ൽ​പെ​ട്ട ആ​ൺ ക​ടു​വ​യാ​ണ് ആ​ക്ര​മി​ച്ച​തെ​ന്ന് തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. ക​ടു​വ സെ​ൻ​സ​സ് ന​ട​ത്തി​യ സ​മ​യ​ത്ത് വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലു​ള്ള ഈ ​ക​ടു​വ​യെ ക​ണ്ടെ​ത്തി ലി​സ്റ്റ് ചെ​യ്തി​രു​ന്നു.

ന​ര​ഭോ​ജി ക​ടു​വ​യാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​തി​നാ​ൽ വെ​ടി​വ​ച്ച് കൊ​ല്ലാ​ൻ ചീ​ഫ് വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്. ക​ടു​വ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 25 ക്യാ​മ​റ​ക​ളും ര​ണ്ട് കൂ​ടും ഇ​തി​നാ​യി ഒ​രു​ക്കി​യി​ട്ടു​ണ്ട്.

പൂ​താ​ടി മൂ​ട​ക്കൊ​ല്ലി​യി​ൽ മ​രോ​ട്ടി​പ്പ​റ​മ്പി​ൽ പ്ര​ജീ​ഷ് (36) എ​ന്ന ക്ഷീ​ര​ക​ർ​ഷ​ക​ൻ സ്വ​കാ​ര്യ​ഭൂ​മി​യി​ൽ പു​ല്ല​രി​യാ​ൻ പോ​യ​പ്പോ​ഴാ​ണ് ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. പു​ല്ല​രി​ക്കാ​ൻ പോ​യ പ്ര​ജീ​ഷി​നെ കാ​ണാ​താ​യ​തോ​ടെ വീ​ട്ടു​കാ​ർ അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ് വ​യ​ലി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

Related posts

Leave a Comment