ബംഗളൂരു: നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ (NCRB) ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം 2022-ൽ രാജ്യത്ത് സ്ത്രീകൾക്കെതിരെ ഏറ്റവും കൂടുതൽ ആസിഡ് ആക്രമണങ്ങൾ നടന്ന ഇന്ത്യൻ നഗരങ്ങളുടെ പട്ടികയിൽ ഒന്നാമത് ബംഗളൂരു.
കണക്കുകൾ പ്രകാരം എൻസിആർബി റിപ്പോർട്ടിൽ ലിസ്റ്റ് ചെയ്ത 19 മെട്രോപൊളിറ്റൻ നഗരങ്ങളിൽ കഴിഞ്ഞ വർഷം എട്ട് സ്ത്രീകൾ ആസിഡ് ആക്രമണത്തിന് ഇരയായതോടെ മൊത്തത്തിലുള്ള പട്ടികയിൽ ബംഗളൂരു ഒന്നാം സ്ഥാനത്താണ്. ഈ കാലയളവിൽ സിറ്റി പോലീസ് ആറ് കേസുകൾ രജിസ്റ്റർ ചെയ്തു.
2022ൽ ഏഴ് സ്ത്രീകൾ ആസിഡ് ആക്രമണത്തിന് ഇരയായ ഡൽഹി രണ്ടാം സ്ഥാനത്താണ്. അഹമ്മദാബാദിൽ അഞ്ച് കേസുകൾ രജിസ്റ്റർ ചെയ്തതായും കണക്കുകൾ വ്യക്തമാക്കുന്നു.
എൻസിആർബി ഡാറ്റയുടെ വിശകലനത്തിൽ ഡൽഹി പോലീസ് ഏഴ് ആസിഡ് ആക്രമണ ശ്രമ കേസുകൾ രജിസ്റ്റർ ചെയ്തപ്പോൾ, ബെംഗളൂരു പോലീസ് 2022-ൽ മൂന്ന് ആസിഡ് ആക്രമണ ശ്രമ കേസുകൾ മാത്രമാണ് രജിസ്റ്റർ ചെയ്തത്.