കൂടുതൽ സ്ത്രീകളിലും ആദ്യത്തെ പ്രസവ ശേഷം ആർത്തവ സംബന്ധമായ വേദനയുടെ ഗൗരവം കുറയുന്നു. എന്നാൽ, അപൂർവമായി ചില സ്ത്രീകളിൽ ഗർഭധാരണ ശേഷി നിലനിൽക്കുന്ന കാലം മുഴുവൻ വേദന വരുന്നതായും കാണാറുണ്ട്.
ആർത്തവത്തോട് അനുബന്ധിച്ച പ്രശ്നങ്ങൾ അനുഭവിക്കുന്നവരിൽ ചില സ്വഭാവ വിശേഷങ്ങൾ ചിലപ്പോൾ കാണാൻ കഴിയും.
• കൂടുതൽ മധുരവും ഉപ്പും കഴിക്കാനുള്ള ആഗ്രഹം.
• അമിതമായ ഉത്കണ്ഠയും മാനസിക സംഘർഷവും.
• മാനസികാവസ്ഥയിൽ പെട്ടെന്ന് മാറ്റങ്ങൾ ഉണ്ടാകുക.
• നിസാര കാരണങ്ങളാൽ പോലും പെട്ടെന്ന് കരയുക.
• അസ്വസ്ഥത, ക്ഷീണം, മുൻകോപം, മറവി, കൂടുതൽ വിയർക്കുക
ആർത്തവത്തോടനുബന്ധിച്ച് ഉണ്ടാകുന്ന ശാരീരികവും മാനസികവുമായ പ്രശ്നങ്ങൾ അനുഭവിക്കുന്നവരോട് പറയാനുള്ളത്:
വേദനയും മറ്റ് അസ്വസ്ഥതകളും സഹിക്കാൻ പ്രയാസം നേരിടുകയും പരിശോധനകളിൽ നിന്ന് അവയുടെ വ്യക്തമായ കാരണം കണ്ടുപിടിക്കാൻ കഴിയാതെ വരികയുമാണെങ്കിൽ ആ അസ്വസ്ഥതകൾ എല്ലാം സഹിച്ച് ജീവിക്കുകയാണ് നല്ലത്. ഏതാനും വർഷങ്ങളിൽ ഓരോ മാസവും ഏതാനും മണിക്കൂറുകൾ മാത്രമാണ് ഈ അസ്വസ്ഥതകൾ അനുഭവിക്കുന്നത് എന്ന് ആശ്വസിക്കാം.
കൂടുതൽ പേരിലും വിശ്രമിച്ചാൽ തന്നെഇത് മാറുന്നതാണ്. ചിലരിൽ മാത്രം നടക്കുകയോ എന്തെങ്കിലും ജോലികൾ ചെയ്യുകയോ ആകുമ്പോൾ ഗർഭാശയത്തിലെ പേശികളിൽ കോച്ചിവലി ഉണ്ടാകാറുണ്ട്.
ചൂടുവെള്ളത്തിൽ ഏതാനും തുള്ളി യൂക്കാലിപ്റ്റസ് തൈലമോ പുൽത്തൈലമോ ചേർത്ത് അതിൽ തുണി മുക്കിപ്പിഴിഞ്ഞ് വയറിന്റെ അടിഭാഗത്ത് ചൂട് പിടിക്കാവുന്നതാണ്. ഒരുപാട് പേരിൽ ഇതിലൂടെത്തന്നെ ആശ്വാസം ലഭിക്കാറുണ്ട്.
ഉത്കണ്ഠ, മാനസിക സംഘർഷം തുടങ്ങിയ മനഃശാസ്ത്രപരമായ കാരണങ്ങളാൽ ആർത്തവ വേദനയുടെ ഗൗരവം കൂടുതൽ ആകുമെന്ന് ഉറപ്പാണ്.
ജീവിതത്തോട് ശുഭാപ്തി വിശ്വാസത്തോടെയുള്ള സമീപനം, കുടുംബാംഗങ്ങളുമായുള്ള നല്ല അടുപ്പം, പോസിറ്റീവ് ആയ മാനസികാവസ്ഥ എന്നിവ ഈ പ്രശ്നങ്ങളിൽ ആശ്വാസം
പകരും.
കൈതച്ചക്ക പതിവായി കഴിക്കുന്നത് ആർത്തവവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുടെ ഗൗരവം കുറയ്ക്കാൻ സഹായിക്കും എന്ന് നാട്ടറിവുകളിൽ പറയുന്നുണ്ട്.
വിവരങ്ങൾക്കു കടപ്പാട്:
ഡോ. എം. പി. മണി
തൂലിക, കൂനത്തറ, ഷൊറണൂർ
ഫോൺ – 9846073393