പാ​ര്‍​ല​മെ​ന്‍റ് അ​തി​ക്ര​മം; പ്ര​തി​ക​ൾ ഭ​ഗ​ത് സിം​ഗ് ഗ്രൂ​പ്പിൽപ്പെട്ടവർ; പാ​ർ​ല​മെ​ന്‍റി​ൽ സു​ര​ക്ഷ കൂട്ടി; സു​ര​ക്ഷാ​വീ​ഴ്ച ആ​യു​ധ​മാ​ക്കാ​ൻ പ്ര​തി​പ​ക്ഷം

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ ന​ടു​ക്കി പാ​ര്‍​ല​മെ​ന്‍റി​ൽ അ​തി​ക്ര​മ​വും പ്ര​തി​ഷേ​ധ​വും ന​ട​ത്തി​യ പ്ര​തി​ക​ൾ ഭ​ഗ​ത് സിം​ഗ് എ​ന്ന ഗ്രൂ​പ്പി​ന്‍റെ ഭാ​ഗ​മാ​ണെ​ന്നു പോ​ലീ​സ്. ഭ​ഗ​ത് സിം​ഗി​നെ​പ്പോ​ലെ ഭ​ര​ണ​കൂ​ട​ത്തി​ന് മ​റു​പ​ടി ന​ൽ​കാ​നാ​ണു ശ്ര​മി​ച്ച​തെ​ന്നു പ്ര​തി​ക​ൾ മൊ​ഴി​യും ന​ല്‍​കി.

ഫേ​സ്ബു​ക്കി​ലൂ​ടെ​യാ​ണ് പ്ര​തി​ക​ൾ പ​രി​ച​യ​പ്പെ​ട്ട​തെ​ന്നും ജ​നു​വ​രി മു​ത​ൽ പ്ര​തി​ഷേ​ധി​ക്കാ​നു​ള്ള പ​ദ്ധ​തി​യു​ടെ ആ​ലോ​ച​ന തു​ട​ങ്ങി​യി​രു​ന്നെ​ന്നും പ്ര​തി​ക​ൾ പ​റ​ഞ്ഞു. അ​തേ​സ​മ​യം, പി​ടി​യി​ലാ​വ​ർ​ക്ക് ഭീ​ക​ര​ബ​ന്ധം ഇ​ല്ലെ​ന്നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വി​ശ​ദീ​ക​ര​ണം.

ലോ​ക്സ​ഭ​യി​ൽ ശൂ​ന്യ​വേ​ള അ​വ​സാ​നി​ക്കു​ന്ന​തി​ന് തൊ​ട്ടു​മു​ന്പാ​യി ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 1.02നാ​യി​രു​ന്നു സം​ഭ​വം. പാ​ർ​ല​മെ​ന്‍റി​ന​ക​ത്തും പു​റ​ത്തും പ്ര​തി​ഷേ​ധി​ച്ച ഒ​രു സ്ത്രീ​യ​ട​ക്കം ആ​റു പേ​രെ​യും പോ​ലീ​സ് പി​ടി​കൂ​ടി.

പ്ര​തി​ക​ൾ​ക്കെ​തി​രേ യു​എ​പി​എ അ​ട​ക്കം ചു​മ​ത്തി കേ​സെ​ടു​ത്തു. വി​വി​ധ സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ൾ ഇ​വ​രെ ചോ​ദ്യം​ചെ​യ്യു​ന്ന​തു തു​ട​രു​ക​യാ​ണ്. കേ​സ​ന്വേ​ഷ​ണം പൂ​ർ​ണ​മാ​യി ഡ​ൽ​ഹി പോ​ലീ​സ് സ്പെ​ഷ​ൽ സെ​ല്ലി​ന് കൈ​മാ​റും. കേ​സ് കേ​ന്ദ്ര ഏ​ജ​ൻ​സി​ക്ക് വി​ട​ണോ എ​ന്ന​തി​ൽ പി​ന്നീ​ടാ​യി​രി​ക്കും തീ​രു​മാ​നം.

മു​ഖ്യ​സൂ​ത്ര​ധാ​ര​ൻ മ​റ്റൊ​രാ​ള്‍ ആ​ണെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ നി​ഗ​മ​നം. സം​ഭ​വ​ത്തി​ൽ ഏ​ഴ് സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രെ സ​സ്പെ​ൻ​ഡ് ചെ​യ്തു.ഇ​ന്നു രാ​വി​ലെ സ​ഭ സ​മ്മേ​ളി​ച്ച​പ്പോ​ൾ പ്ര​തി​പ​ക്ഷം സു​ര​ക്ഷ വീ​ഴ്ച ഉ​ന്ന​യി​ച്ച​ത് സ​ഭ​യെ പ്ര​ക്ഷു​ബ്ധ​മാ​ക്കി. ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത്ഷാ പ്ര​സ്താ​വ​ന ന​ട​ത്ത​ണ​മെ​ന്ന പ്ര​തി​പ​ക്ഷ ആ​വ​ശ്യം അം​ഗീ​ക​രി​ക്ക​പ്പെ​ട്ടി​ല്ല. പ​ക​രം പ്ര​തി​പ​ക്ഷ​വു​മാ​യി ച​ർ​ച്ച​യ്ക്ക് ത​യാ​റാ​ണെ​ന്നു സ​ർ​ക്കാ​ർ അ​റി​യി​ച്ചു.

പാ​ര്‍​ല​മെ​ന്‍റി​ലെ ഗു​രു​ത​ര സു​ര​ക്ഷാ വീ​ഴ്ച ഇ​രു​സ​ഭ​ക​ളി​ലും ശ​ക്ത​മാ​യി ഉ​ന്ന​യി​ക്കാ​നാ​ണ് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ തീ​രു​മാ​നം. വി​ഷ​യം സ​ഭ നി​ർ​ത്തി വ​ച്ച് ച​ർ​ച്ച ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​ടി​യ​ന്ത​ര പ്ര​മേ​യ​ത്തി​ന് നോ​ട്ടീ​സ് ന​ൽ​കും.

ഇ​ന്ത്യ സ​ഖ്യ​യോ​ഗം പാ​ർ​ല​മെ​ന്‍റ് ചേ​രു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി ന​ട​ക്കും. രാ​ഷ്ട്ര​തി​യെ കാ​ണാ​നും പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ൾ സ​മ​യം ചോ​ദി​ച്ചി​ട്ടു​ണ്ട്. വ​രു​ന്ന ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സു​ര​ക്ഷാ വീ​ഴ്ച ഇ​ന്ത്യ മു​ന്ന​ണി ആ​യു​ധ​മാ​ക്കും.

പാ​ര്‍​ല​മെ​ന്‍റി​നു​ള്ളി​ൽ പ്ര​തി​ഷേ​ധി​ച്ച സാ​ഗ​ർ ശ​ർ​മ, മൈ​സൂ​രു സ്വ​ദേ​ശി​യും എ​ൻ​ജി​നി​യ​റിം​ഗ് വി​ദ്യാ​ർ​ഥി​യു​മാ​യ മ​നോ​ര​ഞ്ജ​ൻ, പാ​ര്‍​ല​മെ​ന്‍റി​ന് പു​റ​ത്ത് പ്ര​തി​ഷേ​ധി​ച്ച അ​മോ​ൽ ഷി​ൻ​ഡെ, നീ​ലം എ​ന്നി​വ​രെ സം​ഭ​വ​സ്ഥ​ല​ത്തു​വ​ച്ചു​ത​ന്നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

ഇ​വ​ർ​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന ഹ​രി​യാ​ന ഗു​രു​ഗ്രാം സ്വ​ദേ​ശി ല​ളി​ത് ഝാ, ​ഗു​ഡ്ഗാ​വ് സ്വ​ദേ​ശി വി​ക്കി ശ​ർ​മ എ​ന്നി​വ​രെ​യും പോ​ലീ​സ് പി​ന്നീ​ട് പി​ടി​കൂ​ടി. ല​ളി​തി​ന്‍റെ ഗു​രു​ഗ്രാ​മി​ലെ വീ​ട്ടി​ലാ​ണ് പ്ര​തി​ക​ൾ ഒ​ന്നി​ച്ച് താ​മ​സി​ച്ച​തെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു.

“ഏ​കാ​ധി​പ​ത്യം തു​ല​യ​ട്ടെ’’ (താ​നാ​ശാ​ഹി ന​ഹി ച​ലേ​ഗി), ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷി​ക്കു​ക, ഭാ​ര​ത് മാ​താ കീ ​ജ​യ്, ജ​യ് ഭാ​ര​ത്, ജ​യ് ഭീം ​തു​ട​ങ്ങി​യ മു​ദ്രാ​വാ​ക്യ​ങ്ങ​ളാ​ണ് പ്ര​തി​ഷേ​ധ​വേ​ള​യി​ൽ ഇ​വ​ർ ഉ​യ​ർ​ത്തി​യ​ത്.

നി​റ​മു​ള്ള പു​ക ചീ​റ്റി​ക്കു​ക​യും​ചെ​യ്തു. പോ​ലീ​സ് പി​ടി​ച്ചു കൊ​ണ്ടു​പോ​കു​ന്ന​തി​നി​ട​യി​ൽ തൊ​ഴി​ല്ലാ​യ്മ രൂ​ക്ഷ​മാ​ണെ​ന്നു പ​റ​ഞ്ഞു​കൊ​ണ്ട് ക​ർ​ഷ​ക​ർ​ക്കും തൊ​ഴി​ലാ​ളി​ക​ൾ​ക്കും ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ടാ​ണ് നീ​ലം ദേ​വി ആ​സാ​ദ് എ​ന്ന സ്ത്രീ ​ന​ട​ന്ന​ത്.

പ്ര​തി​ക​ൾ ആ​റു പേ​രും നാ​ല് വ​ർ​ഷ​മാ​യി പ​രി​ച​യ​ക്കാ​രാ​ണ്. നാ​ലു പേ​രും ഒ​ന്നി​ച്ച് സ​ഭ​യി​ൽ ക​യ​റാ​നാ​യി​രു​ന്നു തീ​രു​മാ​നം. എ​ന്നാ​ൽ ര​ണ്ടു പേ​ർ​ക്ക് മാ​ത്ര​മാ​ണ് പാ​സ് കി​ട്ടി​യ​ത്.

ഗാ​ല​റി​യി​ൽ​നി​ന്നു ലോ​ക്സ​ഭ​യു​ടെ പ്ര​ധാ​ന ഹാ​ളി​ലേ​ക്കു ചാ​ടി​യ​ശേ​ഷം എം​പി​മാ​രു​ടെ മേ​ശ​പ്പു​റ​ത്തു​കൂ​ടി ചാ​ടി​ച്ചാ​ടി മു​ന്നി​ലേ​ക്കു കു​തി​ച്ച ഒ​രു പ്ര​തി​യി​ൽ​നി​ന്ന് മ​ഞ്ഞ സ്പ്രേ ​പി​ടി​ച്ചു​വാ​ങ്ങി കീ​ഴ​ട​ക്കി​യ​ത് കോ​ണ്‍​ഗ്ര​സ് എം​പി ഗു​ർ​ജീ​ത് സിം​ഗ് ഔ​ജു​ല​യാ​ണ്.

ഇ​ദ്ദേ​ഹ​വും മ​റ്റു​ള്ള എം​പി​മാ​രും ചേ​ർ​ന്നാ​ണു യു​വാ​ക്ക​ളെ കീ​ഴ​ട​ക്കി​യ​ത്. സ്പ്രേ ​ചെ​യ്ത മ​ഞ്ഞ വാ​ത​ക​ത്തി​ൽ വി​ഷാം​ശ​മി​ല്ലെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ, ​പ്ര​തി​രോ​ധ മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ് എ​ന്നി​വ​ർ സം​ഭ​വ​സ​മ​യ​ത്ത് പാ​ർ​ല​മെ​ന്‍റി​ൽ ഉ​ണ്ടാ​യി​രു​ന്നി​ല്ല. പാ​ർ​ല​മെ​ന്‍റി​ൽ സു​ര​ക്ഷാ വീ​ഴ്ച​യു​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തി​ൽ സു​ര​ക്ഷ വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്.ക്കു​വാ​നും തീ​രു​മാ​നി​ച്ചു.

Related posts

Leave a Comment