ന്യൂഡൽഹി: ഓൺലൈനിലൂടെ കിടക്ക വിൽക്കാൻ ശ്രമിക്കുന്നതിനിടെ എഞ്ചിനീയർക്ക് നഷ്ടമായത് 68 ലക്ഷം രൂപ. ഒടിപി തട്ടിപ്പിലൂടെയാണ് ബംഗുളൂരു സ്വദേശിയിൽ നിന്ന് പണം തട്ടിയെടുത്തത്.
തന്റെ കിടക്ക ഒഎൽഎക്സിൽ വിൽക്കുന്നതിനായി ഇയാൾ ഒരു പരസ്യം പോസ്റ്റ് ചെയ്തു . ഒരു ഫർണിച്ചർ കടയിൽ നിന്ന് കടയുടമയെന്ന് അവകാശപ്പെടുന്ന ഒരാൾ വിളിച്ച് ഉപയോഗിച്ച കിടക്ക 15,000 രൂപയ്ക്ക് വാങ്ങാമെന്ന് സമ്മതിച്ചു.
എന്നാൽ യുപിഐ ഇടപാട് നടത്താൻ കഴിയില്ലെന്ന് അയാൾ പറഞ്ഞു. ഇതോടെയാണ് ഞെട്ടിപ്പിക്കുന്ന തട്ടിപ്പ് പുറത്തായത്.
വാങ്ങുന്നയാൾ 5 രൂപ അയച്ചുതരാൻ യുവാവിനോട് ആവശ്യപ്പെട്ടു. അതിന് 10 രൂപ അയച്ചു. തുടർന്ന് 5,000 രൂപ അയയ്ക്കാൻ ആവശ്യപ്പെട്ടു, അതിന് ആ വ്യക്തി 10,000 രൂപ തിരികെ നൽകി. തുടർന്ന് 7,500 രൂപ അയയ്ക്കാൻ ആവശ്യപ്പെട്ടു അബദ്ധത്തിൽ 30,000 രൂപ അയച്ചുവെന്ന് ആ വ്യക്തി അവകാശപ്പെട്ടു. ഒരു ലിങ്ക് ഉപയോഗിച്ച് പണം തിരികെ നൽകാനും ഒടിപി പങ്കിടാനും തട്ടിപ്പുകാരൻ യുവാവിനോട് ആവശ്യപ്പെട്ടു. പിന്നാലെ ഒടിപി കെണിയിൽ എൻജിനീയർ വീണതോടെ 68 ലക്ഷം രൂപ നഷ്ടമായി.
ഒരിക്കലും ആരുമായും ഒറ്റത്തവണ പാസ്വേഡ് പങ്കിടരുതെന്ന് ബാങ്കുകളും എൻസിപിഐയും ആർബിഐയും ഉപഭോക്താക്കൾക്ക് ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടുള്ളതാണ്.