എം​ജി അ​ത്‌​ല​റ്റി​ക് മീ​റ്റ്; കോ​ത​മം​ഗ​ലം എം​എ കോ​ള​ജി​ന് കി​രീ​ടം

കോ​​​ത​​​മം​​​ഗ​​​ലം: 41-ാമ​​​ത് മ​​​ഹാ​​​ത്മാ​​​ഗാ​​​ന്ധി സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല അ​​​ത്‌​​​ല​​​റ്റി​​​ക് മീ​​​റ്റി​​​ല്‍ കോ​​​ത​​​മം​​​ഗ​​​ലം മാ​​​ര്‍ അ​​​ത്ത​​​നേ​​​ഷ്യ​​​സ് കോ​​​ള​​​ജി​​​നു കി​​​രീ​​​ടം.
പു​​​രു​​​ഷ വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ 208.5 പോ​​​യി​​​ന്‍റും, വ​​​നി​​​താ വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ 174.5 പോ​​​യി​​​ന്‍റും നേ​​​ടി​​​യാ​​​ണ് എം​​​എ കോ​​​ള​​​ജ് കി​​​രീ​​​ടം ഉ​​​റ​​​പ്പി​​​ച്ച​​​ത്.

113.5 പോ​​​യി​​​ന്‍റു​​​മാ​​​യി ച​​​ങ്ങ​​​നാ​​​ശേ​​​രി എ​​​സ്ബി കോ​​​ള​​​ജാ​​​ണു പു​​​രു​​​ഷ വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ ര​​​ണ്ടാ​​​മ​​​ത്. കാ​​​ഞ്ഞി​​​ര​​​പ്പ​​​ള്ളി എ​​​സ്ഡി കോ​​​ള​​​ജ് 92 പോ​​​യി​​​ന്‍റ് നേ​​​ടി മൂ​​​ന്നാം സ്ഥാ​​​ന​​​വും ക​​​ര​​​സ്ഥ​​​മാ​​​ക്കി.

വ​​​നി​​​താ വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ 173.5 പോ​​​യി​​​ന്‍റു നേ​​​ടി പാ​​​ലാ അ​​​ല്‍​ഫോ​​​ന്‍​സാ ര​​​ണ്ടാം സ്ഥാ​​​ന​​​വും, ച​​​ങ്ങ​​​നാ​​​ശേ​​​രി അ​​​സം​​​പ്ഷ​​​ന്‍ 111 പോ​​​യി​​​ന്‍റു നേ​​​ടി മൂ​​​ന്നാം സ്ഥാ​​​ന​​​വും ക​​​ര​​​സ്ഥ​​​മാ​​​ക്കി.

മേ​​​ള​​​യു​​​ടെ നാ​​​ലു​​ദി​​​വ​​​സ​​​വും എ​​​തി​​​രാ​​​ളി​​​ക​​​ളെ പി​​​ന്നി​​​ലാ​​​ക്കി വ്യ​​​ക്ത​​​മാ​​​യ ആ​​​ധി​​​പ​​​ത്യ​​​ത്തോ​​​ടെ​​​യാ​​​യി​​​രു​​​ന്നു എം​​​എ കോ​​​ള​​​ജി​​​ന്‍റെ തേ​​​രോ​​​ട്ടം. കാ​​​യി​​​കാ​​​ധ്യാപകരാ​​​യ പ്ര​​​ഫ. പി.​​​ഐ. ബാ​​​ബു, എം.​​എ. ജോ​​​ര്‍​ജ്, ഡോ. ​​​ജോ​​​ര്‍​ജ് ഇ​​​മ്മാ​​​നു​​​വ​​​ല്‍, പി.​​​പി. പോ​​​ള്‍, കെ.​​​പി. അ​​​ഖി​​​ല്‍ എ​​​ന്നി​​​വ​​​രു​​​ടെ ശി​​​ക്ഷ​​​ണ​​​ത്തി​​​ലാ​​ണു താ​​​ര​​​ങ്ങ​​​ളെ മീ​​​റ്റി​​​ലെ​​​ത്തി​​​ച്ച​​​ത്.

എ​​​റ​​​ണാ​​​കു​​​ളം മ​​​ഹാ​​​രാ​​​ജാ​​​സ് കോ​​​ള​​​ജ് ഗ്രൗ​​​ണ്ടി​​​ല്‍ ട്രാ​​​ക്ക് ഇ​​​ന​​​ങ്ങ​​​ളും, കോ​​​ത​​​മം​​​ഗ​​​ലം എം​​​എ കോ​​​ള​​​ജ് ഗ്രൗ​​​ണ്ടി​​​ല്‍ ജ​​​മ്പ്, ത്രോ, ​​​മാ​​​ര​​​ത്തോ​​​ണ്‍ മ​​​ത്സ​​​ര​​​ങ്ങ​​​ളു​​​മാ​​​ണ് ന​​​ട​​​ന്ന​​​ത്.

എം​​​എ കോ​​​ള​​​ജ് സ്‌​​​പോ​​​ര്‍​ട്‌​​​സ് സ്റ്റേ​​ഡി​​​യ​​​ത്തി​​​ല്‍ ന​​​ട​​​ന്ന സ​​​മാ​​​പ​​​ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ വി​​​ജ​​​യി​​​ക​​​ള്‍​ക്ക് എം​​​ജി യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി സി​​​ന്‍​ഡി​​​ക്കേ​​​റ്റ് അം​​​ഗം ഡോ.​ ​​എ. ജോ​​​സ് സ​​​മ്മാ​​​ന​​​ങ്ങ​​​ള്‍ വി​​​ത​​​ര​​​ണം ചെ​​​യ്തു. എം​​​ജി യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി കാ​​​യി​​​ക വ​​​കു​​​പ്പ് ഡ​​​യ​​​റ​​​ക്ട​​​ര്‍ ഡോ. ​​​ബി​​​നു ജോ​​​ര്‍​ജ് വ​​​ര്‍​ഗീ​​​സ് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു.

എം​​​എ കോ​​​ള​​​ജ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ സെ​​​ക്ര​​​ട്ട​​​റി ഡോ. ​​​വി​​​ന്നി വ​​​ര്‍​ഗീ​​​സ്, കോ​​​ള​​​ജ് പ്രി​​​ന്‍​സി​​​പ്പ​​​ല്‍ ഡോ. ​​​മ​​​ഞ്ജു കു​​​ര്യ​​​ന്‍, കാ​​​യി​​​ക വി​​​ഭാ​​​ഗം അ​​​ധ്യാ​​​പി​​​ക അ​​​ര്‍​ച്ച​​​ന ഷാ​​​ജി, എ​​​റ​​​ണാ​​​കു​​​ളം മ​​​ഹാ​​​രാ​​​ജാ​​​സ് കോ​​​ള​​​ജ് കാ​​​യി​​​ക വി​​​ഭാ​​​ഗം മേ​​​ധാ​​​വി റീ​​​ന ജോ​​​സ​​​ഫ് എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.

Related posts

Leave a Comment