ഭോപ്പാൽ: മൂന്നു സംസ്ഥാനങ്ങൾ 14 ലക്ഷം രൂപ തലയ്ക്കു വിലയിട്ട മാവോയിസ്റ്റിനെ സുരക്ഷാസേന വധിച്ചു. മധ്യപ്രദേശ് ബാലാഘട്ട് ജില്ലയിലെ ഖംകോദാദർ വനമേഖലയിൽ പോലീസിന്റെ എലൈറ്റ് കോംബാറ്റ് യൂണിറ്റിലെ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലിൽ ചൈതു എന്ന മഡ്കം ഹിദ്മയാണ് കൊല്ലപ്പെട്ടത്.
ചത്തീസ്ഗഡിലെ ബീജാപുർ ജില്ലയിലെ മിർതൂർ സ്വദേശിയാണ് കൊല്ലപ്പെട്ട ഹിദ്മ. സുരക്ഷാസേനയ്ക്കെതിരേ നിരവധിത്തവണ ആക്രമണം നടത്തിയതിൽ പങ്കുള്ളയാളാണ് ഇയാൾ.
മധ്യപ്രദേശ്, മഹാരാഷ്ട്ര, ചത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളാണ് ഹിദ്മയുടെ തലയ്ക്ക് 14 ലക്ഷം രൂപ വിലയിട്ടത്. ഹിദ്മയുടെ സഹോദരൻ സീതു മഡ്കവും മാവോയിസ്റ്റാണ്. മാവോയിസ്റ്റ് പ്ലാറ്റൂണിന്റെ ഡെപ്യൂട്ടി കമാൻഡറായി പ്രവർത്തിക്കുകയാണ് ഇയാൾ.