വഴിതിരിവുകള്ക്കൊടുവില് കൗമാരകാരനെ കണ്ടുകിട്ടുന്നത് 6 വര്‍ഷങ്ങള്‍ക്കുശേഷം. 2017ലാണ് 11 കാരനായ അലക്സ് അമ്മയ്ക്കും മുത്തച്ഛനുമൊപ്പം സ്പെയിനില്‍ അവധികാലം ആഘോഷിക്കാനെത്തുന്നത്. ഇതിനിടെയാണ് അലക്സിനെ കാണാതാകുന്നത്.
മാഞ്ചെസ്റ്ററിലെ ഓള്‍ഡ്ഹാം സ്വദേശിയായ അലക്സിനായുള്ള തിരച്ചിലുകള്‍ പുരോഗമിക്കുന്നതിനിടെയാണ് ഫ്രാന്‍സിലെ ടുളൂസില്‍ നിന്ന് കണ്ടെത്തുന്നത്. പൈറനീസ് താഴ്വരയിലൂടെ അലക്സ് നടന്ന് പോകുന്നത് കണ്ട് സംശയം തോന്നിയ ബൈക്ക് യാത്രികന് നടത്തിയ ഇടപെടലിലൂടെയാണ് ആളെ തിരിച്ചറിയുന്നത്.
തുടര്‍ന്ന് ബൈക്ക് യാത്രികനായ ഫാബിയന്‍ അക്കിഡിനിയുടെ ഫേസ്ബുക്ക് അക്കൗണ്ട് വഴി അലക്സ് കുടുംബവുമായി ആശയവിനിമയം നടത്തി കുറിപ്പിട്ടിരുന്നു. ഐ വാണ്ട് ടു കം ഹോം എന്നാണ് അലക്സ് ഫേസ്ബുക്കിലൂടെ കുറിച്ചത്.
അലക്സിന്റെ തിരോധാനവുമായി ബന്ധപ്പെട്ടുള്ള അന്വേഷണം തുടരുന്നതിനിടെയാണ് നാടകീയ തിരിച്ചുവരവ്. സംഭവത്തില്‍ കൂടുതല്‍ വ്യക്തവരേണ്ടതുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. സ്പെയിനില്‍ നിന്ന് കാണാതായ അലക്സ് എങ്ങനെ ഫ്രാന്സിലെത്തിതയില് തുടങ്ങി ഉത്തരം കിട്ടാത്ത അനവധി ചോദ്യങ്ങള്‍ ബാക്കിയാണ്.
നിലവില്‍ ടുളൂസിലെ യുവജന കേന്ദ്രത്തിലുള്ള അലക്സിനെ യുക്കെയിലെത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. തന്റെ കുടുംബവുമായി ആറ് വര്‍ഷങ്ങള്‍ക്കു ശേഷമുള്ള ഒത്തുചേരല്‍ കാത്തിരിക്കുകയാണ് അലക്സ്.