ഞാനും അസിനും വഴക്കായിരുന്നുവെന്നത് തീര്‍ത്തും കിംവദന്തി മാത്രമായിരുന്നു. ഒരു നായികയായിട്ടും എനിക്ക് യാതൊരു പ്രശ്നവുമുണ്ടായിരുന്നില്ല.
ഇത്തരം വാര്‍ത്തകള്‍ വളരെ വിചിത്രമായിട്ടാണ് തോന്നിയത്. ഞാനും അന്ന് ഇതൊക്കെ കേട്ടിരുന്നു. പക്ഷെ അതിനോടൊന്നും പ്രതികരിക്കണം എന്ന് തോന്നിയില്ല.
ഒരു ഫിലിംഫെയര്‍ അവാര്‍ഡില്‍ വച്ചായിരുന്നു അസിനെ ആദ്യമായി കാണുന്നത്. വര്‍ഷം എന്ന സിനിമയ്ക്ക് ലഭിച്ച അവാര്‍ഡ് സ്വീകരിക്കാനായി എത്തിയതായിരുന്നു ഞാൻ. അസിന് വരുമ്പോള്‍ ഞാന്‍ അവിടെ ഇരിക്കുന്നുണ്ടായിരുന്നു.
എന്നെ കണ്ടതും അസിന് അടുത്തേക്ക് വരികയും സംസാരിക്കുകയും ചെയ്തു. വര്‍ഷത്തിലെ എന്റെ അഭിനയത്തെ അസിൻ പ്രശംസിച്ചു. തങ്ങള്‍ ആദ്യമായി കാണുന്നതും സംസാരിക്കുന്നതും അന്നാണ്.
– തൃഷ കൃഷ്ണൻ