കൊച്ചി: പങ്കാളിയുമായി ഉണ്ടായ വാക്കുത്തര്ക്കത്തെത്തുടര്ന്ന് യുവാവ് വീടിന് തീയിട്ടു. ഇന്നലെ അര്‍ധരാത്രിയോടെ ചക്കരപ്പറമ്പിലായിരുന്നു സംഭവം.
ചാവക്കാട് സ്വദേശി ഷാഹുല്‍ ഹമീദാണ് വീടിന് തീയിട്ടത്. തുടര്‍ന്ന് ഇയാള്‍ പാലാരിവട്ടം പേലീസ് സ്റ്റേഷനിലെത്തി വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.
ചക്കരപ്പറമ്പിലെ വീട്ടില്‍ പങ്കാളിക്കും കുട്ടിക്കും ഒപ്പമാണ് ഇയാള്‍ താമസിച്ചിരുന്നത്. രാവിലെ മുതല്‍ വീട്ടില്‍ വഴക്ക് നടന്നിരുന്നുവെന്ന് പാലാരിവട്ടം പോലീസ് പറഞ്ഞു.
ഇതോടെ കുട്ടിയുമായി യുവതി 11.30ഓടെ തൃശൂരിലെ വീട്ടിലേക്ക് പോയി. ഇതില്‍ പ്രകോപിതനായ യുവാവ് മദ്യലഹരിയിലാണ് വിടിന് തീയിട്ടത്. സമീപ വാസികളാണ് വീടിന് തീപിടിച്ച വിവരം ഫയര്‍ ഫോഴ്സിനെ വിളിച്ചറിയിച്ചത്.
വീടിന്റെ താഴത്തെ നിലയിലെ ഫര്‍ണിച്ചര്‍ ഉള്‍പ്പെടെയുള്ള സാധനങ്ങൾ കത്തി നശിച്ചു. തൃക്കാക്കര, ഗാന്ധിനഗര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള അഗ്നിശമന യൂണിറ്റുകളെത്തിയാണ് തീയണച്ചത്.