ചാരിറ്റിക്കായി പണവും വസ്ത്രങ്ങളുമെല്ലാം സംഭാവന നല്‍കുന്നത് കണ്ടിട്ടുണ്ട്. അമേരിക്കയിലെ പോര്‍ട്ട്ലാന്റിൽ ഒരാള്‍ ഷൂവാണ് സംഭാവനയായി ബേണ്‍സൈഡ് ഷെല്‍ട്ടര്‍ഹോമില്‍ ഉപേക്ഷിച്ചുപോയത്.
എന്നാല്‍ ഇത് സാധാരണ ഒരു ഷൂവല്ല 834100 ഇന്ത്യന്‍ രൂപ വിലവരുന്ന പ്രശ്ത ഷൂഡിസൈനര് ടിഹ്കര് ഹാറ്റ്ഫീല്‍ഡ് നിര്‍മിച്ച എയര്‍ ജോര്‍ദാന്‍ 3-എസ് എന്ന ഷൂവാണ് ഇത്.
2019 ലെ ഒസ്കാര്‍ വേദിയില്‍ അമേരിക്കന്‍ സംവിധായകന് സ്പൈക്ക് ലീ ധരിച്ചിരുന്നതും ഈ ഷൂ തന്നെയാണ്. ഇത്രയേറെ വിലപിടിച്ച ഷൂ ആരാണ് സംഭാവനപ്പെട്ടിയില്‍ ഉപേക്ഷിച്ച് പോയതെന്ന് ആര്‍ക്കുമറിയില്ല.
എന്നാല്‍ ബേണ്‍സൈഡ് ഷല്ട്ടര്ഹോം നടത്തുന്ന പോര്‍ട്ട്ലാന്റ് റെസ്ക്യൂ മിഷന് എന്ന സംഘടന വിലപിടിച്ച ഈ ഷൂ ലേലത്തില്‍ വയ്ക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. നിലവില്‍ ലേലം പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഈ ഷുവിന് 1667013 രൂപയോളം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അങ്ങനെയെങ്കില്‍ ഇത് ശരിക്കും ഒരു സിന്‍ഡ്രല്ല ഷൂപോലെ അത്ഭുതഷൂവയി മാറും എന്നതില്‍ സംശയമില്ല.