അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ​ക്കും ഇ​റ​ച്ചി​വി​ല​യി​ലും പ​ക​ൽ​ക്കൊ​ള്ള; ജി​ല്ലാ​ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ അ​നാ​സ്ഥ​യെ​ന്ന് ആ​ക്ഷേ​പം

കോ​ട്ട​യം: ജി​ല്ല​യി​ല്‍ ഓ​രോ സ്ഥ​ല​ത്തും ഓ​രോ ക​ട​യി​ലും അ​വ​ശ്യ​സാ​ധ​ന​ങ്ങ​ള്‍​ക്കു തോ​ന്നി​യ വി​ല. അ​രി​ക്കും പ​ച്ച​ക്ക​റി​ക്കും മീ​നി​നും ഇ​റ​ച്ചി​ക്കു​മൊ​ക്കെ വി​ല​യി​ല്‍ ഏ​കീ​ക​ര​ണ​മി​ല്ല. ഉ​ദ്യോ​ഗ​സ്ഥ​രൊ​ന്നാ​കെ ഒ​രു മാ​സ​മാ​യി ന​വ​കേ​ര​ള സ​ദ​സ് കെ​ങ്കേ​മ​മാ​ക്കാ​നു​ള്ള സ്പെ​ഷ​ല്‍ ഡ്യൂ​ട്ടി​യി​ലാ​യി​രു​ന്നു. സ​ദ​സ് ക​ഴി​ഞ്ഞ​തോ​ടെ അ​വ​ധി​യും വി​ശ്ര​മ​വും.

ഭ​ക്ഷ്യം, അ​ള​വു​തൂ​ക്കം, റ​വ​ന്യൂ തു​ട​ങ്ങി​യ വ​കു​പ്പു​ക​ള്‍ വി​ല ചൂ​ഷ​ണ​വും തൂ​ക്കം വെ​ട്ടി​പ്പും അ​റി​ഞ്ഞ മ​ട്ടു​കാ​ണി​ക്കു​ന്നി​ല്ല. അ​ള​വു തൂ​ക്ക​സാ​മ​ഗ്രി​ക​ളു​ടെ പ​രി​ശോ​ധ​ന ന​ട​ന്നി​ട്ട് മാ​സ​ങ്ങ​ളാ​യി. പ​രി​പ്പ്, പ​യ​ര്‍ ഇ​ന​ങ്ങ​ള്‍​ക്ക് ഹോ​ള്‍​സെ​യി​ല്‍ വി​ല​യേ​ക്കാ​ള്‍ നൂ​റു രൂ​പ​യി​ല​ധി​കം ചി​ല​ര്‍ ഈ​ടാ​ക്കു​ന്നു. പ​ഴം ഇ​ന​ങ്ങ​ള്‍​ക്ക് ഓ​രോ ക​ട​യി​ലും തോ​ന്നി​യ വി​ല. ഒ​രേ​യി​നം അ​രി​ക്ക് അ​ഞ്ചു രൂ​പ​യു​ടെ വി​ല വ്യ​ത്യാ​സം.

ക​ട​ക​ളി​ല്‍ സാ​ധ​ന​വി​ല എ​ഴു​തി പ്ര​ദ​ര്‍​ശി​പ്പി​ക്ക​ണ​മെ​ന്നാ​ണ് നി​യ​മം. പ​ച്ച​ക്ക​റി വി​ല​യി​ലാ​ണ് പ്ര​ധാ​ന​മാ​യും കൊ​ള്ള. നി​ല​വി​ലെ വി​ല​ക്ക​യ​റ്റ​ത്തി​ന് കാ​ര​ണം ജി​ല്ലാ​ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ അ​നാ​സ്ഥ​യാ​ണെ​ന്ന് പ​ര​ക്കെ ആ​ക്ഷേ​പം ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്.

പോ​ത്തി​റ​ച്ചി​ക്ക് വി​ല 370 മു​ത​ല്‍ 410 വ​രെ. ഇ​ത​ര സം​സ്ഥാ​ന​ത്തു​നി​ന്ന് ഇ​ട​നി​ല​ക്കാ​ര്‍ എ​ത്തി​ച്ചു​കൊ​ടു​ക്കു​ന്ന മാ​ടി​ന്‍റെ ഇ​റ​ച്ചി​ക്ക് ഓ​രോ ക​ശാ​പ്പു​ക​ട​യി​ലും ഓ​രോ വി​ല. ലൈ​സ​ന്‍​സോ മ​റ്റ് മാ​ന​ദ​ണ്ഡ​ങ്ങ​ളോ ഇ​ല്ലാ​തെ​യാ​ണ് ഏ​റെ​യും പ്ര​വ​ര്‍​ത്ത​നം.

വി​ല നി​യ​ന്ത്രി​ക്കു​ന്ന​തി​ലും ഏ​കീ​ക​രി​ക്കു​ന്ന​തി​ലും ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് ഇ​ട​പെ​ടാം. എ​റ​ണാ​കു​ളം മു​ത​ല്‍ വ​ട​ക്കോ​ട്ട് പോ​ത്തി​റ​ച്ചി​ക്ക് 300-325 രൂ​പ​യി​ല്‍ താ​ഴെ​യാ​ണ് വി​ല. പ​ന്നി​യി​റ​ച്ചി​ക്ക് അ​വി​ട​ങ്ങ​ളി​ല്‍ വി​ല 220 രൂ​പ. ജി​ല്ല​യി​ല്‍ പ​ന്നി​യി​റ​ച്ചി​വി​ല 300 ക​ട​ന്നു. ക്രി​സ്മ​സ്-​പു​തു​വ​ത്സ​ര സീ​സ​ണി​ല്‍ വി​ല ഇ​നി​യും വ​ര്‍​ധി​പ്പി​ക്കാ​നാ​ണു നീ​ക്കം.

Related posts

Leave a Comment