ന്യൂഡൽഹി: ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിൽ 353 കോടി രൂപയുടെ കള്ളപ്പണം പിടിച്ചെടുത്ത സംഭവത്തിൽ പ്രതികരിച്ച് കോൺഗ്രസ് എംപി ധീരജ് സാഹു.
കണ്ടെടുത്ത പണം തന്റെ മദ്യസ്ഥാപനങ്ങളുമായി ബന്ധപ്പെട്ടതാണെന്നും കോൺഗ്രസുമായോ മറ്റേതെങ്കിലും പാർട്ടിയുമായോ യാതൊരു ബന്ധവുമില്ലെന്നും ഝാർഖണ്ഡിൽനിന്നുള്ള രാജ്യസഭാംഗമായ ധീരജ് സാഹു പറഞ്ഞു.
“കണ്ടെടുത്ത പണം മദ്യവിൽപനയിൽനിന്നുള്ള പണമാണിത്. ഈ പണമെല്ലാം തന്റേതല്ല. തന്റെ കുടുംബത്തിനും മറ്റ് അനുബന്ധ സ്ഥാപനങ്ങൾക്കും അവകാശപ്പെട്ടതാണ്. എല്ലാറ്റിനും ഞാൻ കണക്ക് തരാം’ ഒരു ദേശീയ മാധ്യമത്തോട് സംസാരിക്കവേ എംപി പറഞ്ഞു.