കഥയ്ക്ക് പ്രാധാന്യം നൽകി മുന്നേറുന്ന സിനിമയാണ് ‘നേര്’. ഏറ്റവും മനോഹരമായി, ആളുകളെ മടുപ്പിക്കാത്ത തരത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സിനിമയുടെ പേര് പോലെ തന്നെ സത്യം കണ്ടെത്തുക എന്നതാണ് സിനിമയുടെ ലക്ഷ്യം.
കൂടാതെ ഇമോഷണലായ കോർട്ട് റൂം ഡ്രാമ കൂടിയാണ് ചിത്രം. ജീത്തു ചെയ്യുന്ന വ്യത്യസ്തമായ സിനിമയാണിത്. എങ്ങനെയാണ് ഒരു കോർട്ട് റൂം പ്രവർത്തിക്കുന്നത് എന്നതിനെക്കുറിച്ച് വിശദമായി പഠിച്ച ശേഷമാണ് സിനിമ എടുത്തത്.
കോടതിയിൽ എങ്ങനെയാണു പെരുമാറേണ്ടത് എന്നതൊന്നും ഞങ്ങൾ ക്കൊന്നും അറിയില്ലായിരുന്നു. തിരക്കഥാകൃത്ത് ശാന്തി അഡ്വക്കേറ്റ് കൂടിയായതുകൊണ്ട് അതെല്ലാം അവർ വഴി ഞങ്ങൾ മനസിലാക്കി.
വക്കീലന്മാരുടെ കോർട്ട് റൂമിലെ ബിഹേവിയറിനെക്കുറിച്ചും അറിയില്ലായിരുന്നു. കോടതിയിൽ കയറിട്ടുണ്ടെങ്കിലും അവിടുത്തെ പെരുമാറ്റ രീതികളെക്കുറിച്ചൊന്നും വിശദമായി അറിയില്ലായിരുന്നു. -മോഹൻലാൽ