രാ​മ​ക്ഷേ​ത്ര​ നി​ർ​മാ​ണം; ചി​ത്ര​ങ്ങ​ൾ പു​റ​ത്തുവിട്ട് ക്ഷേത്ര ട്രസ്റ്റ്

അ​യോ​ധ്യ: രാ​മ​ക്ഷേ​ത്ര​ത്തി​ന്‍റെ ഒ​ന്നാം നി​ല​യു​ടെ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന ചി​ത്ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ട് ക്ഷേ​ത്ര ട്ര​സ്റ്റ്. നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കാ​ണി​ക്കു​ന്ന നാ​ല് ചി​ത്ര​ങ്ങ​ളാ​ണ് ട്ര​സ്റ്റ് പ​ങ്കി​ട്ട​ത്. രാ​മ​ക്ഷേ​ത്ര​ത്തി​ന്‍റെ നി​ർ​മാണം പു​രോ​ഗ​മി​ക്കു​ന്ന​തി​നാ​ൽ അ​ടു​ത്ത വ​ർ​ഷം ജ​നു​വ​രി 22 ന് ​ന​ട​ക്കു​ന്ന  ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ലാ​ണ് എ​ല്ലാ ക​ണ്ണു​ക​ളു​മെ​ന്ന് ചി​ത്ര​ങ്ങ​ൾ പ​ങ്കു​വ​ച്ച് ട്ര​സ്റ്റ് പ്ര​സ്താ​വി​ച്ചു.

അ​യോ​ധ്യ​യി​ലെ രാ​മ​ക്ഷേ​ത്ര​ത്തി​ലെ പൂ​ജാ​രി​മാ​രു​ടെ ഒ​ഴി​വു​ക​ൾ രാം ​മ​ന്ദി​ർ തീ​ർ​ഥ​ക്ഷേ​ത്ര ട്ര​സ്റ്റ് പ​ര​സ്യ​പ്പെ​ടു​ത്തി​യ​തി​ന് ശേ​ഷം കു​റ​ഞ്ഞ​ത് 3,000 ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ അ​പേ​ക്ഷി​ച്ചി​രു​ന്നു. ഇ​വ​രി​ൽ നി​ന്ന് 200 പേ​രെ മെ​റി​റ്റി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ഭി​മു​ഖ​ത്തി​ന് തി​ര​ഞ്ഞെ​ടു​ത്ത​തെ​ന്ന് ട്ര​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. 

ട്ര​സ്റ്റ് 20 പേ​രെ തി​ര​ഞ്ഞെ​ടു​ക്കും. തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​രെ നി​യ​മി​ക്കു​ക​യും ആ​റ് മാ​സ​ത്തെ റെ​സി​ഡ​ൻ​ഷ്യ​ൽ പ​രി​ശീ​ല​ന​ത്തി​ന് ശേ​ഷം വി​വി​ധ ത​സ്തി​ക​ക​ളി​ൽ നി​യോ​ഗി​ക്കു​ക​യും ചെ​യ്യും.

അ​തി​നി​ടെ, ജ​നു​വ​രി 22 ന് ​അ​യോ​ധ്യ​യി​ലെ രാ​മ​ക്ഷേ​ത്ര​ത്തി​ൽ ന​ട​ക്കു​ന്ന പ്ര​തി​ഷ്ഠാ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ രാ​ജ്യ​ത്തി​ന​ക​ത്തും പു​റ​ത്തു​മു​ള്ള 10 കോ​ടി​യി​ല​ധി​കം കു​ടും​ബ​ങ്ങ​ളെ ക്ഷ​ണി​ക്കു​മെ​ന്ന് വി​ശ്വ​ഹി​ന്ദു പ​രി​ഷ​ത്ത് (വി​എ​ച്ച്പി) അ​റി​യി​ച്ചു.

ശ്രീ​റാം അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​വും മാ​തൃ​കാ റെ​യി​ൽ​വേ സ്റ്റേ​ഷ​നും ഈ ​മാ​സം അ​വ​സാ​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്. ഡി​സം​ബ​ർ 30 ന് ​പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ​യും റെ​യി​ൽ​വേ സ്റ്റേ​ഷ​ന്‍റെ​യും ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​മെ​ന്ന് അ​യോ​ധ്യ എം​എ​ൽ​എ വേ​ദ് പ്ര​കാ​ശ് ഗു​പ്ത പ​റ​ഞ്ഞു.

 

Related posts

Leave a Comment