ന്യൂഡല്‍ഹി: മുഖ്യമന്ത്രിയുടെ ബോഡിഗാര്‍ഡുകള്‍ ഗുണ്ടകളും ക്രിമിനലുകളും. പിണറായിയുടെ നിര്‍ദേശപ്രകാരമാണ് അവര്‍ ആക്രമണം നടത്തുന്നത്. കടുത്ത ഭാഷയിൽ പ്രതികരിച്ച് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്
വാഹനത്തിന് മുന്നില്‍ പ്രതിഷേധിക്കുന്നവരുടെ തല അടിച്ചുപൊട്ടിച്ചിട്ടാണോ രക്ഷിക്കുന്നതെന്ന് സുധാകരന് ചോദിച്ചു.
ക്രിമിനലുകളെ ഇറക്കി ജനങ്ങളെ അടിച്ചൊതുക്കാമെന്ന് കരുതരുത്. കെപിസിസി ജനറല്‍ സെക്രട്ടറി എം.ജെ.ജോബിന്റെ വീട് അടിച്ച് തകര്‍ത്തതിന്റെ വീഡിയോ കണ്ട് ഞെട്ടിയെന്ന് സുധാകരന് പറഞ്ഞു.
ശസ്ത്രക്രിയ കഴിഞ്ഞ് കിടന്ന അദ്ദേഹത്തിന്റെ ഭാര്യയെ വലിച്ച് താഴെയിട്ട് മര്‍ദിച്ചു. ഇതെല്ലാം കണ്ടിട്ട് തങ്ങള്‍ ക്ഷമിക്കണമെന്നാണോ പറയുന്നതെന്ന് സുധാകരന് ചോദിച്ചു.
വീടുകള്‍ ഇവര്ക്കുമില്ലേയെന്നും അക്രമത്തിന് നേതൃത്വം കൊടുത്തവര്‍ക്കെതിരേ തങ്ങള്‍ അതേ ഭാഷയില്‍ പ്രതികരിക്കുമെന്നും സുധാകരൻ പറഞ്ഞു. തങ്ങൾ ഇനിയും കൈയുംകെട്ടി നോക്കിയിരിക്കില്ലെന്നും സുധാകരന് കൂട്ടിച്ചേര്‍ത്തു.