സ്വന്തമായി സർവകലാശാല ആരംഭിക്കാൻ ഇലോൺ മസ്ക്

സ്വ​ന്ത​മാ​യി സ​ർ​വ​ക​ലാ​ശാ​ല ആ​രം​ഭി​ക്കാ​ൻ പ​ദ്ധ​തി​യു​മാ​യി ടെ​സ്ല സ്ഥാ​പ​ക​നും കോ​ടീ​ശ്വ​ര​നു​മാ​യ ഇ​ലോ​ൺ മ​സ്ക്. ടെ​ക്സ​സി​ലെ ഓ​സ്റ്റി​നി​ലാ​ണ് സ്വ​ന്ത​മാ​യി സ​ർ​വ​ക​ലാ​ശാ​ല തു​ട​ങ്ങാ​ൻ മ​സ്ക് പ​ദ്ധ​തി​യി​ടു​ന്ന​ത്.

ശാ​സ്ത്രം എ​ഞ്ചി​നീ​യ​റി​ങ്, ടെ​ക്‌​നോ​ള​ജി, ക​ണ​ക്ക് എ​ന്നീ വി​ഷ​യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള നൂ​ത​ന വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി​ക​ൾ ല​ക്ഷ്യ​മി​ട്ടു​കൊ​ണ്ടാ​ണ് സ​ർ​വ​ക​ലാ​ശാ​ല ആ​രം​ഭി​ക്കു​ക. അ​ൻ​പ​ത് വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കാ​ണ് ആ​ദ്യ ഘ​ട്ട​ത്തി​ൽ പ്ര​വേ​ശ​നം നേ​ടാ​ൻ സാ​ധി​ക്കു​ന്ന​ത്. വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് സ്കോ​ള​ർ​ഷി​പ് അ​ട​ക്കം നി​ര​വ​ധി ആ​നു​കൂ​ല്യ​ങ്ങ​ളും ന​ൽ​കാ​നും പ​ദ്ധ​തി​യു​ണ്ട്.

2014 ൽ ​ത​ന്‍റെ മ​ക്ക​ൾ​ക്കും ക​മ്പ​നി ജീ​വ​ന​ക്കാ​രു​ടെ മ​ക്ക​ൾ​ക്കും പ​ഠി​ക്കു​ന്ന​തി​നാ​യി ആ​ഡ് ആ​സ്ട്ര എ​ന്ന ചെ​റി​യ സ്വ​കാ​ര്യ സ്‌​കൂ​ളി​ന് മ​സ്ക് തു​ട​ക്ക​മി​ട്ടി​രു​ന്നു.

ഇ​തി​നു പി​ന്നാ​ലെ​യാ​ണ് സ്വ​ന്ത​മാ​യി സ​ർ​വ​ക​ലാ​ശാ​ല തു​ട​ങ്ങാ​നു​ള്ള പ​ദ്ധ​തി ഇ​ട്ട​ത്. യു​എ​സ് കോ​ള​ജ് ബി​രു​ദ​ധാ​രി​ക​ളു​ടെ ക​ഴി​വി​ൽ ഗ​ണ്യ​മാ​യ കു​റ​വാ​ണ് ഉ​ള്ള​തെ​ന്ന് മ​സ്ക് വി​മ​ർ​ശി​ച്ചു.

Related posts

Leave a Comment