ഗവർണറിനെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ആർഎസ്എസ് നിർദേശം അനുസരിച്ചാണ് ഗവർണർ പെരുമാറുന്നത്. പ്രതിഷേധങ്ങൾ ക്ഷണിച്ചു വരുത്തുന്ന നടപടിയാണ് ഗവർണറുടേതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്വന്തം പദവി മറന്ന് എന്തൊക്കെയോ വിളിച്ചു പറയുന്നു. പ്രകോപനം ഉണ്ടാക്കാൻ ശ്രമിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുൻപ് രാഷ്ട്രീയക്കാരൻ ആയിരുന്ന ഒരാൾ എങ്ങനെയാണ് ബ്ലഡി ക്രിമിനൽസ് എന്ന് വിളിക്കുന്നത്. എസ്എഫ്ഐ പ്രവർത്തകരെ ക്രിമിനലുകൾ എന്നു വിളിച്ചത് വിവേകം ഇല്ലാത്ത നടപടിയാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
ഇത്തരത്തിലുള്ള പദ പ്രയോഗങ്ങൾ ഉന്നത സ്ഥാനത്ത് ഇരിക്കുന്ന ആൾക്ക് പറയാൻ സാധിക്കുന്ന വാക്കുകൾ അല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗവർണർ പരമാവധി പ്രകോപനം സൃഷ്ടിക്കുകയാണ്. ഞാൻ ചെല്ലുമ്പോൾ അവർ ഓടി പോയി എന്ന് വീമ്പ് പറയുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
പത്തനംതിട്ടയിൽ നവകേരള സദസിനിടയിൽ മുഖ്യമന്ത്രി വാർത്താസമ്മേളനം നടത്തിയപ്പോഴാണ് ഗവർണറിനെ രൂക്ഷമായി വിമർശിച്ചത്. എന്നാൽ ഗണമാനെകുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് മുഖ്യമന്ത്രി ഒഴിഞ്ഞുമാറി.