ലാലേട്ടന് ലൊക്കേഷനില്‍ അന്ന് ഷൂട്ട് ചെയ്യേണ്ട സ്ക്രിപ്റ്റ് കൊടുക്കും. ശേഷം ഇടയ്ക്ക് ഞാന്‍ പെട്ടെന്ന് ചില കാര്യങ്ങള്‍ ചേയ്ഞ്ച് ചെയ്യും. അപ്പോള്‍ ജീത്തു സാര്‍ പറയും താന്‍ ലൊക്കേഷനില്‍ വന്നിരുന്ന് എഴുതുന്നതാകും നല്ലത്.
കാരണം നല്ല ഡയലോഗുകളൊക്കെ വരുന്നുണ്ടെന്ന്. പിന്നെ ലാലേട്ടന് ആ തിരുത്തിയ സ്ക്രിപ്റ്റ് കൊടുത്താല്‍ ഇതല്ലല്ലോ രാവിലെ തന്നത്, ഈ കുട്ടി എന്തിനാണ് ഇടയ്ക്കിടെ ഇങ്ങനെ ഡയലോഗുകള്‍ മാറ്റുന്നതെന്ന് ചോദിക്കും.
ഇങ്ങനെ ചോദിക്കുമ്പോള്‍ ഞാന്‍ ഈ ഡയലോഗ് കുറച്ച് കൂടെ നല്ലതാണ് ലാലേട്ടാ ഇങ്ങനെ പറയാമോയെന്ന് ചോദിക്കുമ്പോള്‍. ലാലേട്ടന് അങ്ങനെയൊന്നും പറയാന്‍ പറ്റില്ലെന്ന് പറയും. പക്ഷെ എത്ര വലിയ ഡയലോഗാണെങ്കിലും ലാലേട്ടന് അതു പഠിക്കുമെന്ന് ശാന്തി മായാദേവി.