സോഷ്യൽ മീഡിയയിലൂടെ പല തരത്തിലുള്ള വാർത്തകൾ വൈറലാകാറുണ്ട്. ചിലത് നമ്മെ രസിപ്പിക്കും ചിലത് ചിന്തിപ്പിക്കും ചിലതാകട്ടെ ദുഖത്തിലും ആഴ്ത്താറുണ്ട്. രസകരമായ ഔരു വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കേൾക്കുമ്പോൾ രസകരമാണെങ്കിലും സംഭവത്തിന്റെ ഗൗരവം ആലോചിക്കുമ്പോൾ നമ്മളൊന്നു പേടിക്കും.
സാധാരണ ട്രെയിന്‍ ഇടിച്ച് മൃഗങ്ങള്‍ക്ക് അപകടം സംഭവിച്ച വാര്‍ത്തകളാണ് നമ്മള് കേള്‍ക്കാറുള്ളത്. കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന മനുഷ്യരെ പോലീസ് കസ്റ്റഡിയിൽ എടുക്കുന്നത് പതിവാണ്. എന്നാല്‍ അതിൽ നിന്ന് വ്യത്യസ്തമായി ട്രെയിനിന് മാർഗ തടസം നിന്ന കാളയെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുകയാണ്. ന്യൂയോര്‍ക്കിലാണ് സംഭവം.
രാവിലെ 10.30 ഓടെയാണ് കാള റെയില്‍വേ ട്രാക്കിലെത്തിയത്. പരിഭ്രാന്തനായ കാള ട്രാക്കിലൂടെ ഓടി പാഞ്ഞ് നടക്കുകയാണുണ്ടായത്. തുടര്‍ന്ന് 45 മിനിറ്റോളം ഗതാഗത തടസം സൃഷ്ടിക്കപ്പെടുകയായിരുന്നു. പോലീസെത്തി കാളയെ കസ്റ്റഡിയിലെടുത്തു. പിന്നാലെ ഗതാഗതം പുനസ്ഥാപിക്കുകയുമായിരുന്നു.
ന്യൂജഴ്സി ഗവര്‍ണറാണ് കൗതുകകരമായ വാര്‍ത്ത എക്സിലൂടെ പങ്കുവച്ചിട്ടുള്ളത്. കാളയെ പിന്നീട് സുരക്ഷിതമായ കൂട്ടിലേക്ക് മാറ്റുകയും ചെയ്തു. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.