റെസ്റ്റോറന്റുകളില്‍ സാധാരണ ഭക്ഷണം കഴിക്കാന്‍ പോകാറുണ്ട്. എന്നാല്‍ മെനു കണ്ട് പേടിക്കാറുണ്ടോ? 86% പുരുഷന്മാരും മെനു കണ്ട് ഭയപ്പെടാറുണ്ടെന്നാണ് ബ്രിട്ടിഷ് റെസ്റ്റോറന്റ് ചെയിന്‍ ഗ്രൂപ്പായ പ്രെസോ പറയുന്നത്. 2000 ആളുകളില്‍നിന്ന് ശേഘരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ കണക്ക്.
18 നും 24 നും ഇടയിലുള്ള 34% പുരുഷന്മാര് പറയുന്നത് തങ്ങള്‍ക്കുവേണ്ടി വെയ്റ്ററോട് സംസാരിക്കാന്‍ കൂടെയുള്ളവരോട് ആവശ്യപ്പെടുമെന്നാണ്. 21% ആളുകള്‍ക്ക് വെയ്റ്റര്‍മാരോട് സംസാരിക്കുന്നത് വളരെ അരോചകമായി തോന്നാറാണ് പതിവെന്നാണ് പറയുന്നത്. മെനു പരിശോധിക്കാന്‍ താൽപര്യമില്ലാത്തുകൊണ്ട് 40% പുരുഷന്മാരും പുറത്ത് ഭക്ഷണം കഴിക്കാന്‍ പോകാറില്ലെന്നാണ് സര്‍വെ പറയുന്നത്.
തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ഭക്ഷണം മെനുവില്‍ കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടുള്ളതു കൊണ്ടും ഭക്ഷണത്തിന് ദിനംപ്രതി വില വര്‍ധിക്കുന്നതുമാണ് ഈ പ്രതിഭാസത്തിന് കാരണമെന്ന് പ്രെസോ സിഇഓ ഡീന്‍ ചലഞ്ചര്‍ പറയുന്നു.