ലഖ്നോ: വീട്ടുപരിസരത്ത് മൂത്രമൊഴിച്ചുവെന്നാരോപിച്ച് യുവതിയെ ക്രൂരമർദനത്തിനിരയാക്കി അയൽവാസികൾ.
സ്വകാര്യഭാഗങ്ങളിലുള്‍പ്പെടെ ഇരുമ്പുദണ്ഡുപയോഗിച്ച് മര്‍ദിച്ചതോടെ മുപ്പത്തിയഞ്ചുകാരിയായ യുവതി ബോധരഹിതയായതായി പോലീസ് അറിയിച്ചു.
ഉത്തർപ്രദേശിലെ ഷാജഹാന്‍പുര്‍ രാം ചന്ദ്ര മിഷന് പോലീസ് സ്റ്റേഷനുസമീപത്തുള്ള ഒരു ഗ്രാമത്തിലാണ് സംഭവം നടന്നത്.
വീടിന് സമീപത്തുള്ള ഓവുചാലില്‍ യുവതി മൂത്രമൊഴിച്ചതായി അയല്‍വാസികൾ ആരോപിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് യുവതിയും അയല്‍വാസികളും തമ്മില്‍ കലഹമുണ്ടായതായും സര്‍ക്കിള്‍ ഓഫീസര്‍ ബി.എസ്. വീര്‍ കുമാര്‍ പറഞ്ഞു.
തുടര്‍ന്ന് യുവതിയെ അയല്‍ക്കാർ സംഘം ചേര്‍ന്ന് ഉപദ്രവിക്കുകയായിരുന്നു. സ്വകാര്യഭാഗങ്ങളിലുള്‍പ്പെടെ ഗുരുതര പരിക്കുകളേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ത്യന്‍ ശക്ഷാനിയമപ്രകാരം പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. സംഭവത്തെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തും.