രാ​ഷ്ട്രീ​യ കൊ​ല​പാ​ത​ക​ങ്ങ​ളി​ല്‍ പ​ങ്കാ​ളി​യാ​യ ആ​ളെ താ​ന്‍ ഭ​യ​പ്പെ​ടു​ന്നി​ല്ല; പോ​ലീ​സ് നി​ഷ്‌​ക്രി​യ​മാ​കാ​ന്‍ കാ​ര​ണം മു​ഖ്യ​മ​ന്ത്രി​യെന്ന് ഗവർണർ

മ​ല​പ്പു​റം: രാ​ജ്യ​ത്തെ ഏ​റ്റ​വും മി​ക​ച്ച സേ​ന​യാ​ണ് കേ​ര​ള പോ​ലീ​സ്. എ​ന്നാ​ല്‍ കേ​ര​ള പോ​ലീ​സി​ന്‍റെ സം​ര​ക്ഷ​ണം താ​നി​ക്കാ​വ​ശ്യ​മി​ല്ല. മു​ഖ്യ​മ​ന്ത്രി​യേ​യും എ​സ്എ​ഫ്ഐ​യേ​യും വെ​ല്ലു​വി​ളി​ച്ച് വീ​ണ്ടും കാ​മ്പ​സി​ലെ റോ​ഡി​ലി​റ​ങ്ങി ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍. 

പോ​ലീ​സ് നി​ഷ്‌​ക്രി​യ​മാ​കാ​ന്‍ കാ​ര​ണം മു​ഖ്യ​മ​ന്ത്രി​യു​ടെ ഇ​ട​പെ​ട​ൽ, പോ​ലീ​സി​നെ സ്വ​ത​ന്ത്ര​മാ​യി പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ സ​മ്മ​തി​ക്കു​ന്നി​ല്ലെന്നും ഗ​വ​ര്‍​ണ​ർ

രാ​ഷ്ട്രീ​യ കൊ​ല​പാ​ത​ക​ങ്ങ​ളി​ല്‍ പ​ങ്കാ​ളി​യാ​യ ക​ണ്ണൂ​രി​ലെ ജ​ന​ങ്ങ​ളെ ദ​ശാ​ബ്ദ​ങ്ങ​ളാ​യി ഭ​യ​പ്പെ​ടു​ത്തി​യ ആ​ള്‍ ആ​രാ​ണെ​ന്ന് നി​ങ്ങ​ള്‍​ക്ക​റി​യാ​മ​ല്ലൊ. എ​ന്നാ​ല്‍ അ​ദ്ദേ​ഹ​ത്തി​ന് ത​ന്നേ ഭ​യ​പ്പെ​ടു​ത്താ​ന്‍ ക​ഴി​യി​ല്ല.

താ​ന്‍ ആ​രേ​യും ഭ​യ​ക്കു​ന്നി​ല്ല. ത​നി​ക്ക് ഇ​പ്പോ​ള്‍ 70 വ​യ​സാ​യി. 35-ാം വ​യ​സി​ല്‍ പോ​ലും താ​ന്‍ പേ​ടി​ച്ചി​ട്ടി​ല്ല. താ​ന്‍ കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ലേ​ക്ക് പോ​വു​ക​യാ​ണ്. പോ​ലീ​സി​ന്‍റെ സം​ര​ക്ഷ​ണം ആ​വ​ശ്യ​മി​ല്ല. ഇ​ക്കാ​ര്യ​ത്തി​ല്‍ ഡി​ജി​പി​ക്ക് ക​ത്ത് ന​ല്‍​കി​യി​ട്ടു​ണ്ട്. ത​ന്നെ നേ​രി​ടേ​ണ്ട​വ​ര്‍​ക്ക് അ​വി​ടെ നേ​രി​ടാ​മെ​ന്നും ഗ​വ​ര്‍​ണ​ര്‍ പ​റ​ഞ്ഞു.

ചാ​ന്‍​സ​ല​റു​ടെ അ​ധി​കാ​രം സു​പ്രീം കോ​ട​തി കൃ​ത്യ​മാ​യി വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും ഗ​വ​ര്‍​ണ​ര്‍ പ​റ​ഞ്ഞു. സ​മീ​പ കാ​ല​ത്ത് സു​പ്രീം കോ​ട​തി​യി​ല്‍ നി​ന്നു​ണ്ടാ​യ വി​ധി​യോ​ടെ സി​പി​എ​മ്മി​നും എ​സ്എ​ഫ്‌​ഐ​യ്ക്കും പോ​ഷ​ക സം​ഘ​ട​ന​ക​ള്‍​ക്കും സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ല്‍ ത​ന്നി​ഷ്ടം ന​ട​പ്പാ​ക്കാ​ന്‍ ആ​കി​ല്ലെ​ന്ന് തി​രി​ച്ച​റി​ഞ്ഞു.

ആ ​നി​രാ​ശ​യി​ലാ​ണ് ത​നി​ക്കെ​തി​രേ എ​സ്എ​ഫ്‌​ഐ വ​രു​ന്ന​തെ​ന്ന് ഗ​വ​ര്‍​ണ​ര്‍ പ​റ​ഞ്ഞു. കോ​ഴി​ക്കോ​ട് യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ല്‍ ആ​റ് മ​ര​പ്പ​ണി​ക്കാ​രെ അ​ന​ധി​കൃ​ത​മാ​യി സി​പി​എം തി​രു​കി ക​യ​റ്റി​യാ​താ​യും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

സ​ര്‍​വ​ക​ലാ​ശാ​ല​ക​ള്‍ പോ​ലീ​സി​ന്‍റെ സം​ര​ക്ഷ​ണ​ത്തി​ലി​രി​ക്കെ എ​ങ്ങ​നെ​യാ​ണ് എ​സ്എ​ഫ്‌​ഐ​യ്ക്ക് ക​ട​ന്നു​ക​യ​റി ബാ​ന​ര്‍ സ്ഥാ​പി​ക്കാ​ന്‍ ക​ഴി​ഞ്ഞ​ത്. ഇ​തേ ഗ​സ്റ്റ് ഹൗ​സി​ല്‍ മു​ഖ്യ​മ​ന്ത്രി ആ​യി​രു​ന്നെ​ങ്കി​ല്‍ ഇ​ത്ത​ര​ത്തി​ല്‍ പ്ര​തി​ഷേ​ധി​ക്കാ​ന്‍ അ​നു​വ​ദി​ക്കു​മോ എ​ന്നും ഗ​വ​ര്‍​ണ​ര്‍ തി​ര​ക്കി.

ക​ണ്ണൂ​രി​നെ താ​ന്‍ ഒ​ര​ര്‍​ഥ​ത്തി​ലും ആ​ക്ഷേ​പി​ച്ചി​ട്ടി​ല്ല. ക​ണ്ണൂ​രി​ലെ കൊ​ല​പാ​ത​ക​ങ്ങ​ളെ മാ​ത്ര​മാ​ണ് താ​ന്‍ എ​തി​ര്‍​ത്ത​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment