നാ​ട​കീ​യ രം​ഗ​ങ്ങ​ള്‍ സൃ​ഷ്ടി​ച്ച് ഗ​വ​ര്‍​ണ​ര്‍; തെ​രു​വി​ലി​റ​ങ്ങി ജ​ന​ങ്ങളെ അ​ഭി​വാ​ദ്യം ചെയ്തു

കോ​ഴി​ക്കോ​ട്: മാ​നാ​ഞ്ചി​റ​യി​ല്‍ നാ​ട​കീ​യ രം​ഗ​ങ്ങ​ള്‍ സൃ​ഷ്ടി​ച്ച് ഗ​വ​ര്‍​ണ​ര്‍. നേ​ര​ത്തെ, ത​നി​ക്ക് പോ​ലീ​സ് സം​ര​ക്ഷ​ണം ആ​വ​ശ്യ​മി​ല്ലെ​ന്ന് പ്ര​ഖ്യാ​പി​ച്ച ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍ മി​ഠാ​യി​ത്തെ​രു​വി​ലൂ​ടെ ഇ​റ​ങ്ങി ജ​ന​ങ്ങ​ളെ അ​ഭി​വാ​ദ്യം ചെ​യ്തു.

അ​സാ​ധാ​ര​ണ നീ​ക്ക​ത്തി​ല്‍ അ​മ്പ​ര​ന്നു​നി​ന്ന ആ​ളു​ക​ള്‍​ക്കി​ട​യി​ലേ​ക്ക് അ​ദ്ദേ​ഹം ക​ട​ന്നു​ചെ​ന്നു. കു​ട്ടി​ക​ളെ കൈ​യി​ലെ​ടു​ക്കു​ക​യും ആ​ളു​ക​ള്‍​ക്കൊ​പ്പം സെ​ല്‍​ഫി എ​ടു​ക്കു​ക​യും ചെ​യ്തു. ചി​ല ക​ട​ക​ളി​ല്‍ ക​യ​റിയ അദ്ദേഹം ആ​ളു​ക​ളോ​ട് കു​ശ​ലം പ​റ​ഞ്ഞു. കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ള്‍​ക്ക് ത​ന്നോ​ട് വ​ലി​യ സ്‌​നേ​ഹ​മാ​ണെ​ന്ന് ഗ​വ​ര്‍​ണ​ര്‍ പ​റ​ഞ്ഞു.

ഇ​തി​നി​ട​യി​ല്‍ ചി​ല ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍ മു​ദ്രാ​വാ​ക്യ​വു​മാ​യി അ​ദ്ദേ​ഹ​ത്തെ പിന്തു​ട​ര്‍​ന്നു. ഗ​വ​ര്‍​ണ​ര്‍-എസ്എ​ഫ്‌​ഐ പോ​രി​നി​ടെ​യു​ള്ള ഈ ​സം​ഭ​വം വ​ലി​യ രാ​ഷ്ട്രീ​യ ശ്ര​ദ്ധ നേ​ടി​യി​രി​ക്കു​ക​യാ​ണ്.

മി​ഠാ​യി​ത്തെ​രു​വി​ല്‍ ഉ​ട​നീ​ളം ന​ട​ന്നശേ​ഷം അ​ദ്ദേ​ഹം ജ​ന​ങ്ങ​ള്‍​ക്ക് ന​ന്ദി പ​റ​ഞ്ഞു. ഹൃ​ദ​യം നി​റ​ഞ്ഞ അ​നു​ഭ​വ​മാ​ണ് ഈ ​യാ​ത്ര സ​മ്മാ​നി​ച്ച​തെ​ന്ന് പ​റ​ഞ്ഞ അ​ദ്ദേ​ഹം ജ​ന​ങ്ങ​ള്‍ ത​നി​ക്ക് സു​ര​ക്ഷ ഒ​രു​ക്കു​മെ​ന്നും കൂ​ട്ടി​ച്ചേ​ര്‍​ത്തു.

ജനങ്ങളുമായി നേരിട്ട് സംവദിച്ചശേഷം ഗ​വ​ര്‍​ണ​ര്‍ ഔ​ദ്യോ​ഗി​ക വാ​ഹ​ന​ത്തി​ല്‍ ക​യ​റി മ​ട​ങ്ങി.

Related posts

Leave a Comment