ഖ​ജ​നാ​വ് നി​റ​യ്ക്കാ​ൻ ‘മു​ങ്ങണം’;​ വെ​ള്ള​ത്തി​ന​ടി​യി​ലെ കോ​ടി​ക​ളി​ൽ ക​ണ്ണ് വെ​ച്ച് സ​ർ​ക്കാ​ർ; ന​ദി​ക​ളി​ലെ മ​ണ​ൽ വാ​രാ​ൻ നി​യ​മ​ഭേ​ദ​ഗ​തി​ക്ക് സ​ർ​ക്കാ​ർ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ന​ദി​ക​ളി​ൽ നി​ന്നു​ള്ള മ​ണ​ൽ​വാ​ര​ൽ പു​ന​രാ​രം​ഭി​ക്കാ​നു​ള്ള മാ​ർ​ഗ​ങ്ങ​ൾ തേ​ടി സ​ർ​ക്കാ​ർ.

ന​ദി​ക​ളി​ലെ ഒ​ഴു​ക്കു സു​ഗ​മ​മാ​ക്കു​ന്ന​തി​നും നി​ർ​മാ​ണ ആ​വ​ശ്യ​ത്തി​നു മ​ണ​ൽ ല​ഭ്യ​മാ​ക്കു​ന്ന​തി​നും ഇ​തു​വ​ഴി സം​സ്ഥാ​ന​ത്തി​ന്‍റെ സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കു​ന്ന​തി​നു​മു​ള്ള മാ​ർ​ഗ​മാ​ണു തേ​ടു​ന്ന​ത്.

കേ​ന്ദ്ര നി​യ​മ​ങ്ങ​ൾ​ക്ക് അ​നു​സൃ​ത​മാ​യി മ​ണ​ൽ​വാ​ര​ലി​നു​ള്ള നി​യ​മ​സാ​ധു​ത പ​രി​ശോ​ധി​ക്കാ​നും സാ​ധ്യ​മെ​ങ്കി​ൽ ഭേ​ദ​ഗ​തി നി​ർ​ദ്ദേ​ശ​മ​ട​ങ്ങു​ന്ന ക​ര​ട് ബി​ൽ ത​യാ​റാ​ക്കു​ന്ന​തി​നും നി​യ​മ​സെ​ക്ര​ട്ട​റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ഞ്ചം​ഗ ഉ​പ​സ​മി​തി​ക്ക് രൂ​പം​ന​ൽ​കി.

കേ​ന്ദ്ര​പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക് അ​നു​സൃ​ത​മാ​യി 2001ലെ ​കേ​ര​ള പ്രൊ​ട്ട​ക‌്ഷ​ൻ ഓ​ഫ് റി​വ​ർ ബാ​ങ്ക്സ് ആ​ൻ​ഡ് റെ​ഗു​ലേ​ഷ​ൻ ഓ​ഫ് റി​മൂ​വ​ൽ ഓ​ഫ് സാ​ൻ​ഡ് ആ​ക്ട് ഭേ​ദ​ഗ​തി ചെ​യ്താ​ണ് മ​ണ​ൽ​വാ​ര​ൽ പു​ന​രാ​രം​ഭി​ക്കു​ന്ന​ത്.

കേ​ര​ള​ത്തി​ലെ ന​ദി​ക​ളി​ലെ സാ​ൻ​ഡ് ഓ​ഡി​റ്റ് പൂ​ർ​ത്തി​യാ​കു​ന്ന മു​റ​യ്ക്ക് കേ​ന്ദ്ര​നി​ർ​ദേ​ശ​പ്ര​കാ​രം റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി അ​നു​വ​ദ​നീ​യ​മാ​യ ന​ദി​ക​ളി​ൽ​നി​ന്ന് മ​ണ​ൽ വാ​രാ​ൻ അ​നു​മ​തി ന​ൽ​കാ​നാ​ണ് ആ​ലോ​ച​ന. സം​സ്ഥാ​ന​ത്ത് 32 ന​ദി​ക​ളി​ലെ സാ​ൻ​ഡ് ഓ​ഡി​റ്റ് പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്.

12 ന​ദി​ക​ളി​ൽ ന​ട​ന്നു​വ​രു​ന്നു. സാ​ൻ​ഡ് ഓ​ഡി​റ്റ് പൂ​ർ​ത്തി​യാ​യ​വ​യി​ൽ 17 ന​ദി​ക​ളി​ലാ​ണ് മ​ണ​ൽ നി​ക്ഷേ​പം ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്. അ​നു​കൂ​ല സാ​ഹ​ച​ര്യം രൂ​പ​പ്പെ​ട്ടാ​ൽ ഒ​രു വ​ർ​ഷ​ത്തി​ന​കം ന​ട​പ്പാ​ക്കാ​നാ​ണ് സ​ർ​ക്കാ​ർ തീ​രു​മാ​നം. കോ​ട​തി വി​ധി​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ നി​ല​വി​ൽ സം​സ്ഥാ​ന​ത്ത് മ​ണ​ൽ​വാ​ര​ൽ നി​രോ​ധി​ച്ചി​ട്ടു​ണ്ട്.

കേ​ന്ദ്ര​ത്തി​ന്‍റെ പു​തി​യ നി​ർ​ദേ​ശ​പ്ര​കാ​രം ജി​ല്ലാ​ത​ല സ​ർ​വേ റി​പ്പോ​ർ​ട്ടു​ക​ൾ അ​ടി​സ്ഥാ​ന​മാ​ക്കി മാ​ത്ര​മേ ന​ദി​ക​ളി​ൽ​നി​ന്ന് മ​ണ​ൽ​വാ​ര​ലി​ന് അ​നു​മ​തി ന​ൽ​കാ​നാ​കൂ. ജി​ല്ലാ​ത​ല സ​ർ​വേ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഓ​രോ ന​ദി​ക്കും പ്ര​ത്യേ​ക പാ​രി​സ്ഥി​തി​ക അ​നു​മ​തി തേ​ട​ണം.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മൈ​നിം​ഗ് പ്ലാ​ൻ ത​യാ​റാ​യി​ക്ക​ഴി​ഞ്ഞാ​ൽ ത​ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ത​ങ്ങ​ളു​ടെ പ​രി​ധി​യി​ലു​ള്ള ക​ട​വു​ക​ൾ ലേ​ലം ചെ​യ്ത് ന​ൽ​കാ​നാ​കും. സാ​ൻ​ഡ് ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ തി​രു​വ​ന​ന്ത​പു​ര​ത്തെ എ​ൻ​ഐ​ഐ​എ​സ്ടി​യാ​ണ് പ​ഠ​ന റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കേ​ണ്ട​ത്.

സ്വ​ന്തം ലേ​ഖ​ക​ൻ

 

 

 

 

 

 

Related posts

Leave a Comment