ഇരുകൈകളും ഇല്ലാ; പക്ഷേ എന്തും ചെയ്യാൻ കോൺഫിഡൻസ് ഉണ്ട്; ജോലി കിട്ടിയിട്ട് വേണം അച്ഛനെ സഹായിക്കാന്‍; പ്രണവിന്‍റെ സങ്കടം പരിഹരിച്ച് എം. എ യൂസഫലി

പാ​ല​ക്കാ​ട്: കേ​ര​ള​ത്തി​ലെ അ​ഞ്ചാ​മ​ത്തെ ലു​ലു ഷോ​പ്പി​ങ് കേ​ന്ദ്ര​ത്തി​നാ​ണ് ഇ​ന്ന​ലെ പാ​ല​ക്കാ​ട് തു​ട​ക്കം കു​റി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച​യാ​യി​രു​ന്നു പാ​ല​ക്കാ​ട്‌ ലു​ലു​വി​ന്‍റെ ഉ​ദ്ഘാ​ട​നം. പാ​ല​ക്കാ​ട് സ്വ​ദേ​ശി പ്ര​ണ​വ് ഉ​ദ്ഘാ​ട​ന പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി എ​ത്തി​യ​താ​യി​രു​ന്നു. ജ​ന്മ​നാ ര​ണ്ടു കൈ​ക​ളു​മി​ല്ലാ​ത്ത​യാ​ളാ​ണ് പ്ര​ണ​വ്.

ഉ​ദ്ഘാ​ട​ന ച​ട​ങ്ങ് നി​ർ​വ​ഹി​ക്കാ​നെ​ത്തി​യ​താ​ണ് വ്യ​വ​സാ​യി എം. ​എ യൂ​സ​ഫ​ലി. അ​ദ്ദേ​ഹ​ത്തെ കാ​ണു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ്ര​ണ​വ് വന്ന​​ത്. എം. ​എ യൂ​സ​ഫ​ലി​യെ ക​ണ്ട​യു​ട​ൻ ത​ന്നെ പ്ര​ണ​വ് ത​ന്‍റെ സ​ന്തോ​ഷം പ​ങ്കു​വ​ച്ചു. കാ​ലു​ക​ള്‍​കൊ​ണ്ട് ഇ​രു​വ​രു​ടേ​യും സെ​ല്‍​ഫി പ്ര​ണ​വ് എ​ടു​ത്തു. ശേ​ഷം സാ​റി​ല്‍ നി​ന്ന് ഒ​രു സ​ഹാ​യം വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു.

‘എ​നി​ക്കൊ​രു ജോ​ലി​യി​ല്ലാ എ​ന്ന​താ​ണ് ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും വ​ലി​യ സ​ങ്ക​ടം, ജോ​ലി കി​ട്ടി​യി​ട്ട് വേ​ണം അ​ച്ഛ​നെ സ​ഹാ​യി​ക്കാ​ന്‍’, ക​ര​ഞ്ഞു​കൊ​ണ്ട് ത​ന്‍റെ ആ​വ​ശ്യം പ്ര​ണ​വ് അ​ദ്ദേ​ഹ​ത്തെ അ​റി​യി​ച്ചു.

ചോ​ദ്യം കേ​ട്ട​യു​ട​ൻ ത​ന്നെ പ്ര​ണ​വി​നെ ചേ​ര്‍​ത്തി​രു​ത്തി​കൊ​ണ്ട് മോ​ന് എ​ന്ത് ജോ​ലി​യാ​ണ് വേ​ണ്ട​തെ​ന്ന് യൂ​സ​ഫ​ലി ചോ​ദി​ച്ചു. ‘എ​ന്തും ചെ​യ്യാ​ന്‍ കോ​ണ്‍​ഫി​ഡ​ന്‍​സു​ണ്ട്’ എ​ന്നാ​യി​രു​ന്നു പ്ര​ണ​വ് മ​റു​പ​ടി കൊ​ടു​ത്ത​ത്. ഉ​ട​ൻ​ത​ന്നെ യൂ​സ​ഫ​ലി ത​ന്‍റെ ജീ​വ​ന​ക്കാ​ര​നോ​ട് പ്ര​ണ​വി​ന് ചെ​യ്യാ​നാ​കു​ന്ന ജോ​ലി ന​ല്‍​കാ​ന്‍ നി​ര്‍​ദേ​ശം കൊ​ടു​ത്തു. കൂ​ടാ​തെ അ​ടു​ത്ത ത​വ​ണ താ​ൻ മാ​ളി​ല്‍ വ​രു​മ്പോ​ള്‍ പ്ര​ണ​വ് ജോ​ലി ചെ​യ്യു​ന്ന​ത് കാ​ണ​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കാ​ലു​കൊ​ണ്ട് വ​ര​ച്ച യൂ​സ​ഫ​ലി​യു​ടെ ചി​ത്ര​വും അ​ദ്ദേ​ഹ​ത്തി​ന് ന​ല്‍​കി. ഷാ​ഫി പ​റ​മ്പി​ൽ എം​എ​ല്‍​എ യും ​പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്തി​രു​ന്നു.

കേ​ര​ള​ത്തി​ലെ അ​ഞ്ചാ​മ​ത്തെ ലു​ലു ഷോ​പ്പി​ങ് കേ​ന്ദ്ര​മാ​ണ് പാ​ല​ക്കാ​ട് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത്. പാ​ല​ക്കാ​ടി​ന്‍റെ ക​ര്‍​ഷ​ക​ര്‍​ക്ക് പ​ദ്ധ​തി കൈ​താ​ങ്ങാ​കു​മെ​ന്നും 1400 പേ​ര്‍​ക്കാ​ണ് പു​തി​യ​താ​യി തൊ​ഴി​ല​വ​സ​രം ല​ഭി​ച്ച​തെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

 

Related posts

Leave a Comment