സൗത്ത് കാരോലിന: തെക്കുകിഴക്കൻ അറ്റ്ലാന്റിക് സമുദ്രത്തിൽ ഏകദേശം 3,000 പൗണ്ട് ഭാരമുള്ള വലിയ വെള്ള സ്രാവിനെ ഈസ്റ്റ് കോസ്റ്റ് സ്രാവ് ഗവേഷകർ കണ്ടെത്തി.
14 അടി നീളവും ഏകദേശം 3,000 പൗണ്ട് ഭാരവമുള്ള പെൺ സ്രാവിനെയാണ് കണ്ടെത്തിയതെന്ന് ഗവേഷകർ അറിയിച്ചു. സ്രാവിന് ലീബത്ത് എന്ന് പേരിടുകയും ശരീരത്തിൽ കാമറ ടാഗ് ഘടിപ്പിക്കുകയും ചെയ്തു.
തെക്കുകിഴക്കൻ അറ്റ്ലാന്റിക് സമുദ്രത്തിൽ ഇത്തരത്തിൽ വലുപ്പമുള്ള സ്രാവിനെ കണ്ടെത്തുക അപൂർവമാണ്. സ്രാവിന് 25നും 30നും ഇടയിൽ പ്രായമുണ്ട് എന്നാണ് നിഗമനം.
പി.പി. ചെറിയാൻ