ശുദ്ധജലം കുടിച്ച് മടുത്തപ്പോഴാണ് യുവതി ശീതളപാനിയങ്ങൾ കുടിക്കാൻ തീരുമാനിക്കുന്നത്. എന്നാൽ സിയാവോ യു എന്ന 20 കാരിക്ക് കിട്ടിയത് എട്ടിന്റെ പണിയാണ്. ശക്തമായ വയറ് വേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് യുവതി ഡോക്ടറെ കാണാനെത്തുന്നത്.
അൾട്രാസൗണ്ട്, സിടി സ്കാൻ തുടങ്ങിയ പരിശോധനകള്‍ക്ക് ശേഷം ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തറിയുന്നത്. യുവതിയുടെ വലത് വൃക്ക വീർത്തതായി പരിശോധനയിൽ വ്യക്തമായി. വിശദമായ പരിശോധനയ്ക്ക് ഒടുവിൽ 5 എംഎം മുതൽ 2 സെന്റീമീറ്റർ വരെ വലിപ്പമുള്ള കല്ലുകള്‍ വൃക്കയിലുണ്ടെന്ന് അറിഞ്ഞു.
വലത് വൃക്കയ്ക്ക് വീക്കമുണ്ടായത് കല്ലുകള്‍ അടിഞ്ഞ് കൂടിയാണ്. തുടർന്ന് ചെറുതും വലുതുമായി ഏതാണ്ട് 300 കല്ലുകളാണ് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്. ബബിൾ ടീ, ഫ്രൂട്ട് ജ്യൂസ്, മദ്യം തുടങ്ങിയവയാണ് ശുദ്ധജലം കുടിക്കുന്നത് നിർത്തിയതിന് പിന്നാലെ ഉപയോഗിച്ചിരുന്നത്.
300 ഓളം കല്ലുകള്‍ രണ്ട് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് പുറത്തെടുത്തത്. ശസ്ത്രക്രിയയ്ക്ക് ശേഷം യുവതി സുഖം പ്രാപിച്ചെന്നും ആശുപത്രിയിൽ നിന്നു പോയെന്നുമാണ് പുറത്തുവന്നിരുന്ന റിപ്പോർട്ട് .