ക​രു​വ​ന്നൂ​ര്‍ ബാ​ങ്ക് ത​ട്ടി​പ്പ് കേ​സ്; വീണ്ടും ഇഡിക്ക് മുന്നിലെത്തി എം.​എം. വ​ര്‍​ഗീ​സ്

കൊ​ച്ചി: ക​രു​വ​ന്നൂ​ര്‍ ബാ​ങ്ക് ക​ള്ള​പ്പ​ണ​ക്കേ​സി​ല്‍ സി​പി​എം തൃ​ശൂ​ര്‍ ജി​ല്ലാ സെ​ക്ര​ട്ട​റി എം.​എം. വ​ര്‍​ഗീ​സ് ചോ​ദ്യം ചെ​യ്യ​ലി​നാ​യി ഇ​ന്ന് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി(​ഇ​ഡി)​നു മു​ന്നി​ല്‍ ഹാ​ജ​രാ​യി. ഇ​ന്ന് രാ​വി​ലെ 10.30 ഓ​ടെ​യാ​ണ് വ​ർ​ഗീ​സ് കൊ​ച്ചി ഓ​ഫീ​സി​ൽ ഹാ​ജ​രാ​യ​ത്.

നേ​ര​ത്തെ ര​ണ്ട് ത​വ​ണ​യാ​യി മ​ണി​ക്കൂ​റു​ക​ളോ​ളം എം.​എം. വ​ര്‍​ഗീ​സി​നെ ഇ​ഡി ചോ​ദ്യം ചെ​യ്തി​രു​ന്നു. ക​ഴി​ഞ്ഞ അ​ഞ്ചി​ന് മൂ​ന്നാം ത​വ​ണ​യും ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ന്‍ ഇ​ഡി ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ള്‍ ഇ​ദേ​ഹം സാ​വ​കാ​ശം തേ​ടു​ക​യാ​യി​രു​ന്നു.

തൃ​ശൂ​ര്‍ ജി​ല്ല​യി​ലെ ന​വ​കേ​ര​ള സ​ദ​സ് ന​ട​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​യി​രു​ന്നു നീ​ക്കം. മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും ന​വ​കേ​ര​ള സ​ദ​സി​നെ​ത്തു​മ്പോ​ള്‍ ജി​ല്ലാ സെ​ക്ര​ട്ട​റി ഇ​ഡി​ക്ക് മു​ന്നി​ല്‍ ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കാ​നാ​ണ് സാ​വ​കാ​ശം തേ​ടി​യ​ത്.

തു​ട​ര്‍​ന്ന് ഇ​ന്ന് ഹാ​ജ​രാ​കാ​ന്‍ ഇ​ഡി നോ​ട്ടീ​സ് അ​യ​യ്ക്കു​ക​യാ​യി​രു​ന്നു. വ​ര്‍​ഗീ​സി​നൊ​പ്പം മു​ന്‍ ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി​യും ഇ​പ്പോ​ള്‍ ഏ​രി​യാ ക​മ്മി​റ്റി അം​ഗ​വു​മാ​യ എം.​ബി. രാ​ജു, ബാ​ങ്ക് മു​ന്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് പീ​താം​ബ​ര​ന്‍ എ​ന്നി​വ​രും ഇ​ന്ന് ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​ക​ണം.

ബാ​ങ്കി​ലെ സി​പി​എം അ​ക്കൗ​ണ്ടു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ജി​ല്ലാ സെ​ക്ര​ട്ട​റി​യെ ചോ​ദ്യം ചെ​യ്യു​ന്ന​ത്. സി​പി​എ​മ്മി​ന് ക​രു​വ​ന്നൂ​ര്‍ ബാ​ങ്കി​ല്‍ അ​ഞ്ച് അ​ക്കൗ​ണ്ടു​ക​ള്‍ ഉ​ണ്ടെ​ന്നാ​ണ് ഇ​ഡി ക​ണ്ടെ​ത്തി​യ​ത്. അ​ന​ധി​കൃ​ത വാ​യ്പ​ക​ള്‍ നേ​ടി​യ​വ​രി​ല്‍​നി​ന്ന് വ​ന്‍ തു​ക​ക​ള്‍ പാ​ര്‍​ട്ടി ഫ​ണ്ടു​ക​ളാ​യി കൈ​പ്പ​റ്റി​യോ​യെ​ന്നും ഇ​ഡി അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. സി​പി​എം അ​ക്കൗ​ണ്ടു​ക​ളി​ലൂ​ടെ 50 ല​ക്ഷ​ത്തി​ല്‍ കു​റ​യാ​ത്ത ഇ​ട​പാ​ടു​ക​ള്‍ ന​ട​ത്തി​യ​താ​യും ക​ണ്ടെ​ത്ത​ലു​ണ്ട്.

പാ​ര്‍​ട്ടി അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് ബി​നാ​മി ലോ​ണു​ക​ളു​ടെ ക​മ്മീ​ഷ​ന്‍ തു​ക എ​ത്തി​യെ​ന്നും ത​ട്ടി​പ്പ് പു​റ​ത്താ​യ​തി​ന് പി​ന്നാ​ലെ ഈ ​അ​ക്കൗ​ണ്ടു​ക​ളി​ല്‍​നി​ന്ന് തു​ക പി​ന്‍​വ​ലി​ച്ച​താ​യും ഇ​ഡി അ​റി​യി​ച്ചു. എ​ന്നാ​ല്‍ അ​ക്കൗ​ണ്ടി​ലെ പ​ണ​മി​ട​പാ​ട് വി​വ​ര​ങ്ങ​ള്‍ കൈ​മാ​റാ​ന്‍ സി​പി​എം ത​യാ​റാ​യി​ല്ല. അ​ക്കൗ​ണ്ടി​ലെ പ​ണ​ത്തി​ന്‍റെ വി​വ​രം കൈ​മാ​റാ​തെ എം.​എം. വ​ര്‍​ഗീ​സ് ഒ​ഴി​ഞ്ഞു​മാ​റി​യി​രു​ന്നു.

ക​രു​വ​ന്നൂ​രി​ല്‍ ന​ട​ന്ന​ത് 90 കോ​ടി​യു​ടെ ക​ള​ള​പ്പ​ണ ഇ​ട​പാ​ടാ​ണെ​ന്നാ​ണ് ഇ​ഡി പ​റ​യു​ന്ന​ത്. 12,000 പേ​ജു​ള്ള കു​റ്റ​പ​ത്ര​ത്തി​ല്‍ 50 വ്യ​ക്തി​ക​ളും അ​ഞ്ച് സ്ഥാ​പ​ന​ങ്ങ​ളും ഉ​ള്‍​പ്പെ​ടു​ന്നു. ന​വം​ബ​ര്‍ ആ​ദ്യ​മാ​ണ് കേ​സി​ലെ ആ​ദ്യ​ഘ​ട്ട കു​റ്റ​പ​ത്രം ഇ​ഡി സ​മ​ര്‍​പ്പി​ക്കു​ന്ന​ത്.

Related posts

Leave a Comment