നി​യ​മ​സ​ഹാ​യം തേ​ടി​യെ​ത്തി​യ ഇ​ര​യെ പീ​ഡി​പ്പി​ച്ച കേ​സ്; അ​ഡ്വ. പി.​ജി. മ​നു​വി​ന്‍റെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ​യി​ല്‍ ഇ​ന്നും വാ​ദം തു​ട​രും

കൊ​ച്ചി:​ നി​യ​മ സ​ഹാ​യം തേ​ടി​യെ​ത്തി​യ പെ​ണ്‍​കു​ട്ടി​യെ ക്രൂ​ര​മാ​യി ബ​ലാ​ത്സം​ഗം ചെ​യ്‌​തെ​ന്ന കേ​സി​ല്‍ മു​ന്‍​കൂ​ര്‍ ജാ​മ്യം തേ​ടി​യു​ള്ള മു​ന്‍ സ​ര്‍​ക്കാ​ര്‍ പ്ലീ​ഡ​ര്‍ പി.​ജി മ​നു​വി​ന്‍റെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ​യി​ല്‍ ഇ​ന്നും വാ​ദം തു​ട​രും.

മ​നു​വി​നെ​തി​രാ​യ ആ​രോ​പ​ണം ഗു​രു​ത​ര​മാ​ണെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം ഹൈ​ക്കോ​ട​തി നി​രീ​ക്ഷി​ക്കു​ക​യു​ണ്ടാ​യി. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ അ​ട​ച്ചി​ട്ട കോ​ട​തി​യി​ല്‍ വാ​ദം കേ​ള്‍​ക്കേ​ണ്ട​തി​ല്ലെ​ന്ന് ജ​സ്റ്റി​സ് പി.​ഗോ​പി​നാ​ഥ് വ്യ​ക്ത​മാ​ക്കി. നി​യ​മ​സ​ഹാ​യം തേ​ടി​യെ​ത്തി​യ യു​വ​തി​യെ ബ​ലാ​ത്സം​ഗം ചെ​യ്ത കേ​സി​ലാ​ണ് പ്ര​തി​യാ​യ ഹൈ​ക്കോ​ട​തി​യി​ലെ സീ​നി​യ​ര്‍ സ​ര്‍​ക്കാ​ര്‍ അ​ഭി​ഭാ​ഷ​ക​ന്‍ പി.​ജി. മ​നു​വി​നെ പു​റ​ത്താ​ക്കി​യ​ത്.

ചോ​റ്റാ​നി​ക്ക​ര പോ​ലീ​സ് കേ​സ് എ​ടു​ത്ത​തി​ന് പി​റ​കെ അ​ഡ്വ​ക്ക​റ്റ് ജ​ന​റ​ല്‍ മ​നു​വി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഔ​ദ്യോ​ഗി​ക പ​ദ​വി ദു​രു​പ​യോ​ഗം ചെ​യ്ത് യു​വ​തി​യെ ബ​ലാ​ത്സ​ഗം ചെ​യ്‌​തെ​ന്ന ആ​രോ​പ​ണം ഗൗ​ര​വ​മു​ള്ള​താ​ണെ​ന്ന് ക​ണ്ടെ​ത്തി​യാ​ണ് പി.​ജി. മ​നു​വി​നോ​ട് അ​ഡ്വ​ക്ക​റ്റ് ജ​ന​റ​ല്‍ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട​ത്.

സ​ര്‍​ക്കാ​റി​നാ​യി നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സു​ക​ളി​ല്‍ ഹാ​ജ​രാ​യ വ്യ​ക്തി​യി​ല്‍​നി​ന്ന് ഒ​രു ത​ര​ത്തി​ലും സം​ഭ​വി​ക്കാ​ന്‍ പാ​ടി​ല്ലാ​ത്ത പ്ര​വൃ​ത്തി​യാ​ണ് ഉ​ണ്ടാ​യ​തെ​ന്നും എ​ജി ഓ​ഫീ​സ് വി​ല​യി​രു​ത്തി.

കേ​സി​ല്‍ അ​തി​ജീ​വി​ത​യു​ടെ ശാ​രീ​രി​ക മാ​ന​സി​ക അ​വ​സ്ഥ സം​ബ​ന്ധി​ച്ച ഡോ​ക്ട​ര്‍​മാ​രു​ടെ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്ന് കോ​ട​തി നി​ര്‍​ദേ​ശി​ച്ചി​രു​ന്നു.

അ​തി​ജീ​വി​ത​യു​ടെ നി​ല​വി​ലെ സ്ഥി​തി മ​ന​സി​ലാ​ക്കാ​ന്‍ കോ​ട​തി​യി​ലെ മു​തി​ര്‍​ന്ന വ​നി​താ അ​ഭി​ഭാ​ഷ​ക​യെ അ​യ​ക്കു​ന്ന കാ​ര്യം പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് സ​ര്‍​ക്കാ​ര്‍ കോ​ട​തി​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ക്കാ​ര്യ​ത്തി​ലെ വി​ശ​ദീ​ക​ര​ണം അ​തി​ജീ​വി​ത​യു​ടെ അ​ഭി​ഭാ​ഷ​ക​ന്‍ ഇ​ന്ന് കോ​ട​തി​യെ അ​റി​യി​ക്കും.

2018 ല്‍ ​ഉ​ണ്ടാ​യ ലൈം​ഗി​ക അ​തി​ക്ര​മ കേ​സി​ലെ അ​തി​ജീ​വി​ത​യാ​ണ് പ​രാ​തി​ക്കാ​രി. ഈ ​കേ​സി​ല്‍ അ​ഞ്ചു വ​ര്‍​ഷ​മാ​യി​ട്ടും ന​ട​പ​ടി​യാ​കാ​തെ വ​ന്ന​തോ​ടെ​യാ​ണ് നി​യ​മ സ​ഹാ​യ​ത്തി​നാ​യി പോ​ലീ​സ് നി​ര്‍​ദേ​ശ​പ്ര​കാ​രം സ​ര്‍​ക്കാ​ര്‍ അ​ഭി​ഭാ​ഷ​ക​നാ​യ പി.​ജി. മ​നു​വി​നെ സ​മീ​പി​ച്ച​തെ​ന്നാ​ണ് യു​വ​തി ന​ല്‍​കി​യ മൊ​ഴി.

ഇ​ക്ക​ഴി​ഞ്ഞ ഒ​ക്‌​ടോ​ബ​ര്‍ ഒ​മ്പ​തി​ന് അ​ഭി​ഭാ​ഷ​ക​ന്‍റെ ആ​വ​ശ്യ​പ്ര​കാ​രം ക​ട​വ​ന്ത്ര​യി​ലെ ഓ​ഫീ​സി​ലെ​ത്തി​യ​പ്പോ​ള്‍ ത​ന്നെ ക​ട​ന്ന് പി​ടി​ച്ച് മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യെ​ന്നും പി​ന്നീ​ട് മാ​താ​പി​താ​ക്ക​ള്‍ വീ​ട്ടി​ലു​ണ്ടാ​വാ​ത്ത സ​മ​യം നോ​ക്കി ത​ന്‍റെ വീ​ട്ടി​ലെ​ത്തി ക്രൂ​ര​മാ​യി ബ​ലാ​ത്സം​ഗം ചെ​യ്‌​തെ​ന്നും ര​ഹ​സ്യ ഭാ​ഗ​ങ്ങ​ളു​ടെ ഫോ​ട്ടോ എ​ടു​ത്തെ​ന്നു​മാ​ണ് മൊ​ഴി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

Related posts

Leave a Comment