കൊല്ലം: സംസ്ഥാനത്തെ ക്രമസമാധാനം തകർന്നെന്ന് വരുത്തി തീർക്കാനാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ശ്രമമെന്നും അതിനാലാണ് ഗവർണർ കോഴിക്കോട് നഗരത്തിൽ ഇറങ്ങിയതെന്നും മന്ത്രി കെ.രാജൻ.
സംസ്ഥാന സർക്കാരിനെ ഇല്ലാതാക്കാനാണ് ഗവർണർ ശ്രമിച്ചത്. പൂരപ്പറമ്പിൽ ആനയെത്തിയാൽ ആളു കൂടും. അതുപോലെയാണ് ഗവർണറുടെ കാര്യമെന്നും മന്ത്രി കെ.രാജൻ പറഞ്ഞു.
കെഎസ്യു ഉൾപ്പെടെയുള്ള സംഘടനകൾ ഗവർണർക്കെതിരേ സമര രംഗത്തിറങ്ങണമെന്നും ഇല്ലെങ്കിൽ നാളെ കേരളം അവരെ ചോദ്യം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.