തിരുവനന്തപുരം: എൽഡിഎഫിനെ വിശ്വസിച്ച് ഗവർണർക്കെതിരെയുള്ള സമരത്തിൽ കോൺഗ്രസ് പങ്ക് ചേരാനില്ലെന്ന് രമേശ് ചെന്നിത്തല. ഗവർണറേക്കാൾ കൂടുതൽ എതിർക്കപ്പെടേണ്ടത് സർക്കാരെന്നും രമേശ് ചെന്നിത്തല.
പൗരത്വ ഭേദഗതി സമയത്ത് ഗവർണറെ പിൻവലിക്കണമെന്ന പ്രമേയം സഭയിൽ അവതരിപ്പിച്ചത് താനായിരുന്നുവെന്നും ഇന്നത്തെ മുഖ്യമന്ത്രി അന്ന് എതിർത്തുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഗവർണറേക്കാൾ എതിർക്കപ്പെടേണ്ടത് ഗവൺമെന്റാണ്. ജനാധിപത്യത്തിൽ കേട്ടുകേൾവിയില്ലാത്തതാണ് ഇപ്പോൾ കേരളത്തിലുളളത്. കാവിവത്ക്കരണത്തെയും ചുവപ്പ് വൽക്കണത്തെയും ഞങ്ങൾ എതിർക്കുന്നു.
സർവകലാശാലയിൽ സ്വന്തം ആളെ കയറ്റാനാണ് സിപിഎമ്മും ശ്രമിക്കുന്നതെന്നും നവ കേരള സദസിനെതിരെ ഒരു സമരവും ബിജെപിയുടെ ഭാഗത്തുനിന്നും ഉണ്ടായിരുന്നില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.