പറവൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടി കുളിക്കുന്നത് ഒളിഞ്ഞു നോക്കിയ കേസിലെ പ്രതി ചെറായി കോവിലകത്തും കടവ് ഏലൂർ വീട്ടിൽ ശിവനെ (62) പറവൂർ അതിവേഗ സ്പെഷൽ കോടതി ജഡ്ജി ടി കെ സുരേഷ് രണ്ട് വർഷം കഠിനതടവിനു ശിക്ഷിച്ചു.
10,000 രൂപ പിഴയും അടയ്ക്കണം. പിഴയടച്ചില്ലെങ്കിൽ ആറ് മാസം അധികതടവ് അനുഭവിക്കണം.2002 ജൂലൈ 13 നാണു കേസിനാസ്പദമായ സംഭവം.
പെൺകുട്ടി കുളിച്ചുകൊണ്ടിരിക്കെ ഇയാൾ ശുചി മുറിയിൽ ഒളിഞ്ഞു നോക്കുകയായിരുന്നു. പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിൽ മുനമ്പം എസ്ഐ ആയിരുന്ന സുനിൽകുമാറാണു കേസ് അന്വേഷിച്ചു കുറ്റപത്രം സമർപ്പിച്ചത്.
പ്രോസിക്യുഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പ്രവിത ഗിരീഷ്കുമാർ ഹാജരായി.