ക്രിസ്മസ് തയ്യാറെടുപ്പുകള്‍ തകൃതിയായി നടക്കുന്നതിനിടെയാണ് യുഎസിലെ ഒരു കുടുംബത്തിലേക്ക് ക്ഷണിക്കാത്തൊരു അതിഥിയെത്തുന്നത്. ക്രിസ്മസിനായി അലങ്കരിച്ച ട്രീയിലാണ് അതിഥിയായി മൂങ്ങ കുഞ്ഞ് എത്തുന്നത്.
നാല് ദിവസമായി അലങ്കരിച്ച വച്ചിരുന്ന ട്രീയിലാണ് മൂങ്ങ കുഞ്ഞിനെ കണ്ടത്. ഇത്രയും ദിവസമായി വീട്ടിലിരുന്ന ട്രീയില്‍ ഇരുന്ന മൂങ്ങ കുഞ്ഞിനെ കണ്ട് ആശ്ചര്യപ്പെട്ട് കുടുംബം.
കാര്‍പ്പെറ്റ് വൃത്തിയാക്കാനെത്തിയ തൊഴിലാളി ബോബ് ഹെയ്സാണ് മൂങ്ങയെ കണ്ടെത്തുന്നത്. ക്രിസ്മസ് ട്രീയുടെ ചില്ലകള്‍ അനങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ട ഹെയ്സ് നടത്തിയ പരിശോധനയിലാണ് മൂങ്ങ കുഞ്ഞിനെ കാണുന്നത്.
ഇതിന്റെ ചിത്രം വീട്ടുടമയ്ക്ക് അയച്ച് കൊടുക്കുകയും ചെയ്തിരുന്നു. സ്വന്തം വീട്ടില്‍ നിന്ന് മൂങ്ങ കുഞ്ഞിനെ കിട്ടിയതില്‍ അമ്പരന്ന് കുടുംബം. മൂന്ന് നായ്ക്കള്‍ സ്വന്തമായുള്ള ഉടമയുടെ വീട്ടില്‍ ആരുടെയും കണ്ണില്‍ പെടാതെ മൂങ്ങ കുഞ്ഞ് നാല് ദിവസം എങ്ങനെയിരുന്നെന്ന കൗതുകത്തിലാണ് കുടുബാംഗങ്ങള്‍.
എല്ലാ വര്‍ഷവും ക്രിസ്മസ് ട്രീ സ്വന്തമായി തെരഞ്ഞെടുത്തിരുന്ന കുടുംബം ഇത്തവണ മൂങ്ങ കുഞ്ഞ് ഇരുന്ന മരമാണ് വീട്ടിലേക്ക് കൊണ്ടുവന്നത്. മൂങ്ങ കുഞ്ഞിനെ സുരക്ഷിതമായി മറ്റൊരിടത്തേക്ക് മാറ്റിയതായും ഹെയ്സ് മാധ്യമങ്ങളോട് പറഞ്ഞു. ഇതാദ്യമായല്ല ക്രിസ്മസ് ട്രീയില്‍ മൂങ്ങ കുഞ്ഞിനെ കാണുന്നത്. 2019 ക്യാറ്റി ന്യൂമാന്റെ വീട്ടില്‍ നിന്നും മൂങ്ങയെ കണ്ടെത്തിയിരുന്നു.