കോട്ടയം: സ്ഥാനത്തെ തെക്കന്‍ ജില്ലകളില്‍ തീവ്രവ്യാപനശേഷിയുള്ള കോവിഡ് രോഗം പടര്‍ന്നുപിടിക്കുന്നതിനാല്‍ സര്‍ക്കാരിന്റെ രാഷ്ട്രീയ പരിപാടിയായി അധഃപതിച്ചിരിക്കുന്ന നവകേരളസദസ് അടിയന്തിരമായി നിര്‍ത്തിവയ്ക്കണമെന്ന് കേരള ജനപക്ഷം സെക്കുലര്‍ ചെയര്മാന് പി.സി ജോര്‍ജ്. നവകേരളസദസിലൂടെ ആളെകൂട്ടി ജനങ്ങളെ കൊലയ്ക്കു കൊടുക്കാനുള്ള അപകടപരമായ ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്.
തിരുവന്തപുരത്തെ കോവിഡ് മരണ സംഖ്യ സര്‍ക്കാര്‍ മൂടിവയ്ക്കുകയാണ്. ജനങ്ങളുടെ ജീവനെ ബാധിക്കുന്ന ഗുരുതരമായ പ്രശ്നമുണ്ടായിട്ടും ആരോഗ്യമന്ത്രി അടക്കമുള്ള മന്ത്രിമാര്‍ ഊരുചുറ്റി നടക്കുന്നത് അപഹാസ്യമാണ്.
നവകേരളയാത്ര നിര്‍ത്തിവച്ച് നാടിനെ ഗ്രസിച്ചിരിക്കുന്ന വിപത്തിനു തടയിടാന്‍ സര്‍ക്കാര്‍ അടിയന്തരമായി തയാറാകണമെന്നും പി.സി. ജോര്‍ജ് ആവശ്യപ്പെട്ടു.