സമൂഹമാധ്യമങ്ങളില്‍ പലതരത്തിലുള്ള വീഡിയോകളും ചിത്രങ്ങളും കാണാം. ഇവയ്ക്കെല്ലാം തന്നെ ആരാധക പ്രവാഹവും കാണും. എന്നിരുന്നാലും ഭക്ഷണത്തിനും അത് പാകം ചെയ്യുന്ന വീഡിയോകള്‍ക്കും പ്രത്യേക സ്ഥാനമാണ് സൈബര്‍ ലോകത്തുള്ളത്.
ലോകത്തിന്റെ പല കോണിൽ നിന്നുള്ള വിഭവങ്ങളെ ലോകമെമ്പാടും പ്രചരിപ്പിക്കുന്നതില്‍ സമൂഹമാധ്യമങ്ങള്‍ സുപ്രധാന പങ്കാണ് വഹിക്കുന്നുണ്ട്. ഉയര്‍ന്ന നിലവാരമുള്ള വീഡിയോഗ്രഫി ഇത്തരം വീഡിയോകളെ വൈറലാക്കുന്നു.
കുക്കിംഗ് വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ താരമായിരിക്കുന്നത്. നിരവധി ബേക്കിംഗ് വീഡിയോകള്‍ക്ക് പ്രസിദ്ധമായ ട്രൂസ് കിച്ചന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഹാവ് എ നൈസ് വീക്കന്‍ഡ് എന്ന ക്യാപ്ഷനോട് കൂടി പങ്കുവച്ചിരിക്കുന്നത്.
മൈക്രോവേവ് ഓവനില്‍ ബേക്കിംഗിനിടെ ഭക്ഷണങ്ങള്‍ക്ക് വരുന്ന മാറ്റങ്ങളെ കാണിക്കുന്ന വീഡിയോയാണിത്. പാകം ചെയ്യാത്ത ഭക്ഷണപദാര്‍ത്ഥങ്ങള്‍ക്ക് നിറത്തിലും കാഴ്ചയിലും വരുന്ന വ്യത്യാസങ്ങളാണ് വീഡിയോയുടെ ഉള്ളടക്കം.
കഴിഞ്ഞ സെപ്തംബറില്‍ പങ്കുവെച്ച വീഡിയോക്ക് 15,95,147 ലൈക്കുകളാണ് ലഭിച്ചിരിക്കുന്നത്. നിരവധി പേരാണ് വീഡിയോയെ പ്രശംസിച്ച് രംഗത്തെത്തുന്നത്. ലോകമെമ്പാടുമുളള വ്ലോഗേഴ്സും വീഡിയോക്ക് കമന്റുകളുമായി രംഗത്തെത്തുന്നുണ്ട്.
വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക