കോട്ടയം: ഒരു മുഴം മുല്ലപ്പൂമാല അണിയാന്‍ 500 രൂപ ഇപ്പോള്‍ ചെലവുവരും.മുല്ലമൊട്ട് വില മൂവായിരം അടുത്തതോടെ ചടങ്ങുകള്‍ക്കും അലങ്കാരങ്ങള്‍ക്കും ചെലവേറി.
ഓണവിപണിയില്‍ 450 രൂപയായിരുന്ന മുല്ല വില മുന്നൂറിലേക്ക് കുറഞ്ഞിരുന്നു. നവംബര്‍ മുതലാണ് റിക്കാര്‍ഡ് വിലയേറ്റം. കല്യാണം, അലങ്കാരം, പൂജ തുടങ്ങിയ ചടങ്ങുകളില്‍ ഇനി മുല്ല കാശുകളയും.
കേരളത്തില്‍ മുല്ലപ്പൂക്കാലത്തിന് ഫെബ്രുവരിയിലാണ് തുടക്കമാവുക. തിരുപ്പുര്‍, മൈസൂ രു, തേനി തോട്ടങ്ങളില്‍ മഴയും മഞ്ഞും കാരണം മൊട്ടുകള്‍ കുറഞ്ഞു.ശബരിമല തീര്‍ഥാടനം എത്തിയതും വില വര്‍ധിക്കാന്‍ കാരണമായി.