രൂപത്തലും ഭാവത്തിലും ഭയമുളവാക്കുന്ന ജീവിയാണ് മുതല. അപകടകാരികളായ മുതലകളെ ഭയത്തോടെയാണ് ലോകം നോക്കിക്കാണുന്നത്. സമൂഹമാധ്യമങ്ങളില്‍ മുതലകളുടെ ആക്രമണങ്ങളെപ്പറ്റി സമൂഹമാധ്യമങ്ങളില്‍ പലതരം കഥകളും വീഡിയോകളും പ്രചരിക്കാറുണ്ട്.
അടുത്തിടെ ഒരു മനുഷ്യനെ മുതല വിഴുങ്ങിയതായി കാണിക്കുന്ന വീഡിയോ പ്രചരിച്ചിരുന്നു. എന്നാല്‍ യഥാര്‍ഥ കഥ തികച്ചും വ്യത്യസ്തവും ആശ്ചര്യകരവുമാണെന്ന് കണ്ടെത്തി.
മുതല ആക്രമിക്കുന്നതിന്റെ ഭയപ്പെടുത്തുന്ന വീഡിയോ കാണികളെ ഞെട്ടിതരിപ്പിച്ചിരുന്നു. എന്നാല്‍ സൂക്ഷ്മ പരിശോധനയില്‍ രക്തദാഹിയായ മുതല റോബോട്ടാണെന്ന് കണ്ടെത്തി. കാഴ്ചയിലും പ്രവര്‍ത്തനത്തിലും മുതലയുമായി നല്ല സമാനതകളാണ് റോബോട്ടിനുള്ളത്. വ്യത്യസ്തമായ അനുഭവമാണ് വീഡിയോ കാഴ്ചക്കാര്‍ക്ക് നല്‍കിയത്.ഒറ്റനോട്ടത്തില്‍ ജീവനുള്ള മുതലയാണെന്ന് തോന്നുന്ന റോബോട്ടിനെ നിര്‍മിച്ചവരെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്.
ആദ്യം ഭയപ്പെടുത്തി പിന്നീട് അമ്പരപ്പിച്ച മുതല റോബോട്ടാണ് സമൂഹമാധ്യമങ്ങളിലെ താരം. റോബോട്ട് ക്രോക്കഡൈല്‍ എന്ന ക്യാപ്ഷനോടു കൂടി പങ്കുവച്ച വീഡിയോയ്ക്ക് ആരാധകരേറെയാണ്. 600,000ത്തിലധികം ലൈക്കുകളാണ് വീഡിയോ സ്വന്തമാക്കിയത്. രസകരമായ കമന്റുകളുമായി നിരവധി പേരാണ് രംഗത്തെത്തുന്നത്. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.