കോഴിക്കോട്: കാലിക്കട്ട് സര്‍വകലാശാലയില്‍ വീണ്ടും സംഘര്‍ഷം. പോലീസും എസ്എഫ്ഐയും തമ്മില്‍ സര്‍വകലാശാല ഗേറ്റിന് മുന്നില്‍ ഏറ്റുമുട്ടി. കാലിക്കട്ട് സര്‍വകലാശാല സെനറ്റ് യോഗത്തിനെത്തിയ പുതുതായി നോമിനേറ്റ് ചെയ്യപ്പെട്ട അംഗങ്ങളെ തടഞ്ഞ എസ്എഫ്ഐ പ്രവര്‍ത്തകരെ പോലീസ് ബലംപ്രയോഗിച്ച് നീക്കി.
പ്രതിഷേധത്തില്‍നിന്നു പിന്മാറണമെന്നും വഴി തടയരുതെന്നും പോലീസ് ആവശ്യപ്പെട്ടുവെങ്കിലും പ്രവര്‍ത്തകര്‍ തയാറായില്ല. അംഗങ്ങളെ പേര് ചോദിച്ച് അകത്തേക്ക് കടത്തിവിടാന്‍ തുടങ്ങിയതോടെയാണ് പോലീസ് ഇടപെട്ടത്.
ഗവർണർ ശിപാർശ ചെയ്തവർ ബിജെപി അംഗങ്ങളാണെന്നാരോപിച്ച് അഞ്ച് അംഗങ്ങളെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ തടയുകയായിരുന്നു. അതിനിടെ, എസ്എഫ്ഐ ജോ. സെക്രട്ടറി ഇ.അഫ്സല് അടക്കമുള്ള എസ്എഫ്ഐ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ബാക്കിയുള്ളവര്‍ സെനറ്റ് ഹാളിന് മുന്നില്‍ പ്രതിഷേധം തുടരുകയാണ്.
സെനറ്റ് അംഗങ്ങളായ പ്രവീണ്‍കുമാര്‍, സി. മനോജ് , എ.വി. ഹരീഷ്, ബാലന് പൂതേരി, അഫ്സല് ഗുരുക്കള്‍, അശ്വിന് എന്നിവരെയാണ് പുറത്തുനിര്‍ത്തിയത്. യോഗത്തിനെത്തിയ യുഡിഎഫ് പ്രതിനിധികളായ സെനറ്റ് അംഗങ്ങളെ കടത്തി വിടുകയും ചെയ്തു. ഗവര്‍ണര്‍ നോമിനേറ്റ് ചെയ്ത സംഘപരിവാര്‍ അംഗങ്ങളെ യോഗത്തില്‍ പങ്കെടുപ്പിക്കില്ലെന്ന് എസ്എഫ്ഐ നേരത്തെ അറിയിച്ചിരുന്നു.