ബംഗളൂരു: ബംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം വഴി 20 കോടി രൂപയുടെ കൊക്കെയ്ൻ കടത്താൻ ശ്രമിച്ച നൈജീരിയൻ പൗരൻ പിടിയിൽ. രണ്ടു കിലോഗ്രാം കൊക്കെയ്ൻ ക്യാപ്സൂൾ രൂപത്തിലാക്കി വിഴുങ്ങിയാണ് ഇയാൾ കടത്താൻ ശ്രമിച്ചത്.
ഫ്ലൈ എത്യോപ്യ വിമാനത്തിൽ ഒരാള് മയക്കുമരുന്നു കടത്തിക്കൊണ്ടുവരുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഡിആർഐ ബംഗളൂരു യൂണിറ്റ് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലാകുന്നത്. ഇയാളുടെ വയറ്റിൽനിന്ന് 99 കൊക്കെയ്ൻ ക്യാപ്സ്യൂളുകൾ ഉദ്യോഗസ്ഥർ കണ്ടെത്തി. നൈജീരിയൻ പാസ്പോർട്ടുള്ള പ്രതി മെഡിക്കൽ വിസയിലാണ് ഇന്ത്യയിലെത്തിയത്.