കടുത്തുരുത്തി: മലയാളി ദമ്പതികളുടെ ഒരു വയസുള്ള കുഞ്ഞ് ന്യൂയോര്‍ക്കില്‍ വാഹനാപകടത്തില്‍ മരിച്ചു. മോനിപ്പള്ളി കുന്നക്കാട്ട് മലയില്‍ റോജറിന്റെയും, കടുത്തുരുത്തി ആപ്പാഞ്ചിറ പൂഴിക്കോല്‍ ചമ്പനിയില്‍ ചിന്നുവിന്റെയും മകള്‍ ജസീന്ത റോജര്‍ ആണ് ന്യൂയോര്‍ക്കില്‍ വാഹനാപകടത്തില്‍ മരിച്ചത്.
മൂത്ത കുട്ടിയായ ജോഫിയേലിനെ സ്കൂളില്‍ വിട്ടതിനുശേഷം തിരികെ പോരുമ്പോള്‍ കാര്‍ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തില്‍ ന്യൂയോര്‍ക്കില്‍ നഴ്സായ കുട്ടിയുടെ അമ്മ ചിന്നുവി (31)നും സാരമായി പരിക്കേറ്റു. രണ്ടാമത്തെ കുട്ടി ജോഹാന്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
ചിന്നുവാണ് കാര്‍ ഓടിച്ചിരുന്നത്. ദമ്പതികളുടെ ഇളയ കുഞ്ഞാണ് ജസീന്ത. കുഞ്ഞിന്റെ മാമോദീസ ചടങ്ങുകള്‍ക്കായി സെപ്തംബറില്‍ കുടുംബം നാട്ടില്‍ എത്തിയിരുന്നു. സംസ്കാരം പിന്നീട്.