തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി 265 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ കേരളത്തിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം 2,606 ആയി.
ഒരു മരണവും റിപ്പോർട്ട് ചെയ്തതായി ആരോഗ്യമന്ത്രാലയം പുറത്ത് വിട്ട കണക്കുകൾ വ്യക്തമാക്കുന്നു.
ദേശീയതലത്തിൽ ഏറ്റവും കുടുതൽ രോഗബാധിതർ കേരളത്തിലാണ്.
കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ജെഎൻ -1 സ്ഥിരീകരിച്ച സാഹചര്യത്തിൽ മുൻകരുതൽ ശക്തമാക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിരുന്നു.
പരിശോധനകൾ കൂട്ടാനും രോഗവ്യാപനം ചെറുക്കാനും നടപടികൾ സ്വീകരിക്കാനും ഉന്നതതലയോഗത്തിൽ തീരുമാനിച്ചിരുന്നു. നവകേരള സദസ് കഴിഞ്ഞാൽ കേരളത്തിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സാധ്യതയുണ്ട്.