ആ​യി​രം പേ​ന​ക​ൾ കൊ​ണ്ടൊ​രു പു​ൽ​ക്കൂ​ട്

കാ​ഞ്ഞി​ര​പ്പ​ള്ളി: ആ​യി​രം പേ​ന​ക​ൾ കൊ​ണ്ടൊ​രു പു​ൽ​ക്കൂ​ടു​മാ​യി ക്രി​സ്മ​സ് ലോ​ക​ത്തെ വേ​റി​ട്ട കാ​ഴ്ച​യൊ​രു​ക്കി​യി​രി​ക്കു​ക​യാ​ണ് കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലെ എ​കെ​ജെ​എം സ്കൂ​ൾ.

ഇ​വി​ടു​ത്തെ അ​ധ്യാ​പ​ക​നും ബ​ർ​സാ​റു​മാ​യ ഫാ. ​വി​ൽ​സ​ൺ പു​തു​ശേ​രി​യാ​ണ് ഈ ​ആ​ശ​യ​ത്തി​നു പി​ന്നി​ൽ. റെ​ഡി​മെ​യ്ഡ് പു​ൽ​ക്കൂ​ടു​ക​ളു​ടെ കാ​ല​മാ​ണി​ത്. മു​ള​ക​ൾ കൊ​ണ്ട് പു​ൽ​ക്കൂ​ടൊ​രു​ക്കി​യി​രു​ന്ന കാ​ല​മൊ​ക്കെ ഒ​രു ഓ​ർ​മ മാ​ത്ര​മാ​യി മാ​റു​ന്ന കാ​ല​ത്താ​ണ് ഉ​പ​യോ​ഗശൂ​ന്യ​മാ​യ പേ​ന​ക​ൾ കൊ​ണ്ട് ഫാ. ​വി​ൽ​സ​ൺ പു​തു​ശേ​രി മ​നോ​ഹ​ര​മാ​യ പു​ൽ​ക്കൂ​ട് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ആ​യി​ര​ത്തോ​ളം ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ പേ​ന​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​ദ്ദേ​ഹം വ്യ​ത്യ​സ്ത​മാ​യ പു​ൽ​ക്കൂ​ട് നി​ർ​മി​ച്ച​ത്. പെ​ൻ ബാ​ങ്ക് എ​ന്ന ആ​ശ​യ​ത്തി​ലൂ​ടെ സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളി​ൽനി​ന്നു ശേ​ഖ​രി​ച്ച പേ​ന​ക​ൾ ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു പു​ൽ​ക്കൂ​ടി​ന്‍റെ നി​ർ​മാ​ണം. പേ​ന​ക​ൾ ശേ​ഖ​രി​ക്കാ​നാ​യി പെ​ൻ​ബോ​ക്സ് എ​ന്ന പേ​രി​ൽ ഒ​രു ബോ​ക്സും സ്കൂ​ളി​ൽ സ്ഥാ​പി​ച്ചി​രു​ന്നു.

ഉ​പ​യോ​ഗ​ശേ​ഷം വ​ലി​ച്ചെ​റി​യു​ന്ന പേ​ന​ക​ൾ എ​ങ്ങ​നെ പു​ന​രു​പ​യോ​ഗി​ക്കാ​നാ​കും എ​ന്ന ചി​ന്ത​യി​ൽ നി​ന്നാ​ണ് പു​ൽ​ക്കൂ​ടെ​ന്ന ആ​ശ​യം രൂ​പ​പ്പെ​ട്ട​തെ​ന്ന് ഫാ. ​വി​ൽ​സ​ൺ പു​തു​ശേ​രി പ​റ​ഞ്ഞു.

പു​ൽ​ക്കൂ​ടി​നു​ള്ളി​ലെ ട്രീ ​അ​ട​ക്കം നി​ർ​മി​ക്കു​ന്ന​തി​ന് തെ​ര​ഞ്ഞെ​ടു​ത്ത​തും പേ​ന​ക​ൾ ത​ന്നെ​യാ​ണ്.ഇ​ത് കൂ​ടാ​തെ പേ​പ്പ​റു​ക​ളും കോ​ട്ട​ൺ വെ​യ്സ്റ്റു​മൊ​ക്കെ ട്രീ​യും മ​ഞ്ഞു​മൊ​ക്കെ​യാ​യി പു​ൽ​ക്കൂ​ടി​നു​ള്ളി​ൽ രൂ​പാ​ന്ത​ര​പ്പെ​ട്ടി​ട്ടു​ണ്ട്. ഒ​രാ​ഴ്ച മാ​ത്ര​മാ​ണ് പു​ൽ​ക്കൂ​ടി​ന്‍റെ നി​ർ​മാ​ണ​ത്തി​നാ​യി ഫാ. ​വി​ൽ​സ​ൺ പു​തു​ശേ​രി​ക്ക് വേ​ണ്ടി വ​ന്ന​ത്.

Related posts

Leave a Comment