പത്തനാപുരം: ഏഴു വയസുകാരി മകളെയു ഭാര്യയെയും വെട്ടി പരിക്കേല്പിച്ച ശേഷം യുവാവ് പെട്രോൾ ഒഴിച്ച് തീ കൊളുത്തി മരിച്ചു.
പത്തനാപുരം പിടവൂർ ലതീഷ് ഭവനിൽ രൂപേഷ് (38)ആണ് മരണപ്പെട്ടത്. ഇന്ന് പുലർച്ചെ നാലോടെ പത്തനാപുരം നടുക്കുന്നിലുള്ള പെട്രോൾ പമ്പിന് പിറകിലുള്ള വാടക വീട്ടിൽ ആയിരുന്നു സംഭവം.
പരിക്കേറ്റ ഭാര്യയെയും മകളെയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീ ആളിപ്പടർന്നതിനെ അഗ്നിശമന സേനയെത്തിയാണ് തീ അണച്ചത്.
ശരീരം ആസകലം പൊള്ളലേറ്റ രൂപേഷിനെ പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
പത്തനാപുരത്ത് ഓട്ടോ ഡ്രൈവറായിരുന്നു. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിവരികയാണ്