ന്യൂഡൽഹി: ഭാരത് ജോഡോ യാത്രയുടെ രണ്ടാംഘട്ടം രാജ്യത്തിന്റെ കിഴക്കുനിന്നു പടിഞ്ഞാറോട്ട് നടത്താൻ നീക്കം. ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകും.
കിഴക്കുനിന്നു പടിഞ്ഞാറോട്ട് ഭാരത് ജോഡോ യാത്ര നടത്തണമെന്നു രാഹുല്‍ ഗാന്ധിയോട് കോണ്‍ഗ്രസ് നേതാക്കള്‍ അഭ്യര്‍ഥിച്ചതായി കെ.സി. വേണുഗോപാൽ സ്ഥിരീകരിച്ചു.
ഇന്ത്യയിലുടനീളമുള്ള പാര്‍ട്ടി പ്രവര്‍ത്തകരില്‍നിന്നും നേതാക്കളില്‍നിന്നും ഇതേ അഭിപ്രായങ്ങള്‍ ലഭിക്കുന്നുണ്ടെന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാഹുലിനെ അറിയിച്ചു.
2022 സെപ്റ്റംബർ ഏഴിന് തമിഴ്നാട്ടിലെ കന്യാകുമാരിയില്‍നിന്ന് ആരംഭിച്ച ഭാരത് ജോഡോ യാത്രയുടെ ആദ്യഘട്ടം ഏകദേശം 4,080 കിലോമീറ്റര്‍ ദൂരം പിന്നിട്ട് 2023 ജനുവരിയില്‍ ജമ്മു കാഷ്മീരിലെ ശ്രീനഗറിലാണ് സമാപിച്ചത്.
126 ദിവസങ്ങള്‍കൊണ്ട് 12 സംസ്ഥാനങ്ങളിലെ 75 ജില്ലകളിലൂടെ യാത്ര കടന്നുപോയി. ഇത് ഇന്ത്യയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ കാല്‍നടയാത്രയായി മാറി.