‘മാധ്യമ പ്രവർത്തകരെ വേട്ടയാടുന്നത് ഇടതുപക്ഷത്തിന്‍റെ ശൈലി അല്ല’; മന്ത്രി കെ. രാജൻ

തിരുവനന്തപുരം: വാ​ർ​ത്ത റി​പ്പോ​ർ​ട്ട് ചെ​യ്ത​തി​ന്‍റെ പേ​രി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക വി​നീ​ത വി. ​ജി​ക്കെ​തി​രെ കേ​സെ​ടു​ത്ത​ത് പ​രി​ശോ​ധി​ക്കു​മെ​ന്ന് മ​ന്ത്രി കെ ​രാ​ജ​ൻ. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ വേ​ട്ട​യാ​ടു​ക എ​ന്ന​ത് ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ ശൈ​ലി അ​ല്ല. 

പോ​ലീ​സ് ല​ഭി​ക്കു​ന്ന തെ​ളി​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​ത്ത​ര​ത്തി​ലു​ള്ള ന​ട​പ​ടി​യെ​ടു​ക്കു​ന്ന​തെ​ന്നും ഇ​തി​നു പി​ന്നി​ൽ സ​ർ​ക്കാ​ര​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​യ്ക്കെ​തി​രെ കേ​സെ​ടു​ത്ത സം​ഭ​വ​ത്തെ കു​റി​ച്ച് കൂ​ടു​ത​ൽ പ​രി​ശോ​ധി​ച്ച് മ​റു​പ​ടി പ​റ​യാ​മെ​ന്ന് മ​ന്ത്രി പ്ര​തി​ക​രി​ച്ചു.

അ​തേ​സ​മ​യം, ന​വ​കേ​ര​ള സ​ദ​സി​ന് ഇ​ന്ന് സ​മാ​പ​നം. വൈ​കി​ട്ട് തി​രു​വ​ന​ന്ത​പു​രം വ​ട്ടി​യൂ​ർ​ക്കാ​വി​ലാ​ണ് സ​മാ​പ​ന പ​രി​പാ​ടി​ക​ൾ ന​ട​ക്കു​ന്ന​ത്. ഇ​ന്ന് ഡി​ജി​പി ഓ​ഫീ​സി​ലേ​ക്ക്  കോ​ൺ​ഗ്ര​സ് മാ​ർ​ച്ച് ന​ട​ത്തും. ന​വ കേ​ര​ള സ​ദ​സി​നെ​തി​രെ യു​വ​മോ​ർ​ച്ച​യു​ടെ സെ​ക്ര​ട്ട​റി​യേ​റ്റ് മാ​ർ​ച്ചും ഇ​ന്ന് ന​ട​ക്കും. 

Related posts

Leave a Comment