കോഴിക്കോട്: കാലികട്ട് സര്‍വകാശാല സെനറ്റ് യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയ അംഗങ്ങളെ തടഞ്ഞ എസ്എഫ്ഐക്കാര്‍ക്ക് ഹൈക്കോടതി നോട്ടീസ്. എസ്എഫ്ഐക്കാരുടെ പ്രതിഷേധം കാരണം ഗവര്‍ണറുടെ നോമിനികളായി എത്തിയവർക്ക് യോഗത്തില്‍ പങ്കെടുക്കാൻ സാധിച്ചില്ല.
ഇതിനെതിരെ ബാലന് പൂതേരിയടക്കം എട്ട് സെനറ്റ് അംഗങ്ങള്‍ നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഗവർണർ നോമിനേറ്റ് ചെയ്ത 18 അംഗങ്ങൾ പങ്കെടുക്കുന്ന ആദ്യ യോഗമാണ് ഇന്നലെ ചേരാൻ നിശ്ചയിച്ചിരുന്നത്.
ഇതിൽ ഒൻപത് പേര് സംഘപരിവാർ അനുകൂലികളാണെന്ന് പറഞ്ഞായിരുന്നു എസ്എഫ്ഐയുടെ പ്രതിഷേധം. സംഘപരിവാര്‍ ബന്ധമുള്ള അംഗങ്ങളെ കടത്തിവിടില്ലെന്ന നിലപാടിലായിരുന്നു എസ്എഫ്ഐ. ശാഖ അല്ല ഇത് സർവകലാശാല ആണെന്നായിരുന്നു എസ്എഫ്ഐയുടെ വാദം.
എസ്എഫ്ഐ നേതാക്കളായ അഫ്സല്, മുഹമ്മദ് അലി ഷിഹാബ്, കെ. വി അനുരാജ് എന്നിവര്‍ക്കാണ് ഹൈക്കോടതി പ്രത്യേക ദൂതന്‍വശം നോട്ടീസ് അയച്ചിരിക്കുന്നത്. 26 ന് അവധിക്കാല ബെഞ്ച് കേസ് പരിഗണിക്കുമ്പോള്‍ ഹാജരാകണമെന്നാണ് ഉത്തരവ്.