ആ ഡയലോഗുകള്‍ ലിസിക്കെതിരേ പ്രിയദര്‍ശന്‍ പറയിച്ചതോ? ഒപ്പത്തിലെ മോഹന്‍ലാലിന്റെ ഡയലോഗില്‍ വിവാദം കത്തിക്കയറുന്നു, പ്രതികരിക്കാതെ ലിസി

lissyപ്രിയദര്‍ശന്‍ ചിത്രം ഒപ്പം തീയറ്ററുകളില്‍ വിസ്മയപ്രകടനവുമായി മുന്നേറുകയാണ്. ഒരുപാട് കാലത്തെ ഇടവേളയ്ക്കുശേഷമാണ് പ്രിയദര്‍ശന് മലയാളത്തില്‍ ഒരു ഹിറ്റ് ലഭിക്കുന്നത്. എന്നാല്‍, ചിത്രത്തിലെ ഒരു ഡയലോഗിന്റെ പേരില്‍ ഇപ്പോള്‍ വിവാദം ഉടലെടുത്തിരിക്കുകയാണ്. പ്രായമേറിയ നായികമാരുടെ കളരിപ്പയറ്റിന് പ്രധാന്യം നല്‍കുന്ന മാധ്യമങ്ങളെ വിമര്‍ശിച്ചുകൊണ്ടുള്ള ഒരു ഡയലോഗ് ചിത്രത്തിലുണ്ട്. ഈ ഡയലോഗ് പ്രിയദര്‍ശന്‍ മനപൂര്‍വ്വം സൃഷ്ടിച്ചതാണെന്നാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന വിവാദം. ലിസിയുമായുള്ള വിവാഹമോചനത്തിനുശേഷമാണ് പ്രിയന്‍ ഒപ്പം ഒരുക്കിയത്.

മോഹന്‍ലാലിന്റെ കഥാപാത്രമായ ജയരാമനാണ് ഈ ഡയലോഗ് പറയുന്നത്. ഈ ഡയലോഗ് തന്നെ ഉദ്ദേശിച്ചാണെന്നാണത്രെ ലിസി കരുതുന്നത്.  പ്രിയദര്‍ശനുമായി വേര്‍പിരിഞ്ഞ് താമസിക്കാന്‍ തുടങ്ങിയപ്പോള്‍ ലിസി കളരിപ്പയറ്റ് അഭ്യസിക്കുകയും ഇത് മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയാകുകയും ചെയ്തിരുന്നു. തന്റെ ജീവിതം മാറ്റിമറിച്ചത് കളരി അഭ്യാസമാണെന്നും നടി പറഞ്ഞിരുന്നു.

സിനിമയില്‍ ആവശ്യമില്ലാതെ ഡയലോഗ് തിരുകിക്കയറ്റിയതിലും ലിസിക്ക് അതൃപ്തിയുണ്ട്. തന്നെ സംബന്ധിച്ച തെറ്റായ വാര്‍ത്തകള്‍ പ്രചരിയ്ക്കുമ്പോള്‍ അപ്പോള്‍ തന്നെ ഫേസ്ബുക്കിലൂടെ അതിന് വ്യക്തത നല്‍കുന്ന നടിയാണ് ലിസി. ഈ വിഷയത്തില്‍ ലിസിയ്ക്ക് എന്തെങ്കിലും പറയാനുണ്ടാവുമോ എന്നറിയാന്‍ കാത്തിരിയ്ക്കാം.

Related posts